ഡയോസ്‌പൈറസ്‌ അഫിനിസ്‌ Thw. - എബണേസി

Vernacular names : Tamil: സോമലപനച്ചി, ചിന്നത്തുവരൈ.Malayalam: ഇളച്ചിവിക്ക, കാട്ടുതൊവരಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: കുഞ്ചിഗണമാറ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍വരെ ഉയരമുളള ഇടത്തരം മരം.
Trunk & Bark : ക്രമരഹിതമായി അടര്‍ന്ന്‌ പോകുന്ന, കറുത്ത പുറംതൊലി
Branches and Branchlets : ഉരുണ്ടതും അരോമിലവുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍; ഏകാന്തരമായി, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായി അടുക്കിയിരിക്കുന്നു; അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 0.7 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 9 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 3.8 സെ.മീ വരെ വീതിയും, കുന്താകാരംതൊട്ട്‌ വീതികുറഞ്ഞ ദീര്‍ഘവൃത്തീയ ആയതാകാരം വരേയുമാണ്‌, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമാണ്‌, പത്രാധാരം നിശിതമാമ്‌, ചര്‍മ്മില പ്രകൃതം, തിളങ്ങുന്നതാണ്‌; 8 മുതല്‍ 11 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ഇരുഭാഗത്തും വ്യക്തമായ വിധത്തില്‍ ജാലിതമായിട്ടുളള ത്രീതീയഞരമ്പുകള്‍.
Inflorescence / Flower : ഏകലിംഗികളായ പൂക്കള്‍ ക്രീം നിറത്തിലുളളവയാണ്‌; ആണ്‍പൂങ്കുലകള്‍ ഏതാനും പൂക്കള്‍മാത്രമുളള കക്ഷീയ സൈമുകളാണ്‌; പെണ്‍പൂക്കള്‍ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : കായ 2.5 സെ.മീ കുറുകേയുളള, ഗോളാകാര ബെറിയാണ്‌; റൂമിനേറ്റ്‌ ആയ, 4 ആയതാകാരത്തിലുളള വിത്തുകള്‍.

Ecology :

600 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ, വരണ്ട നിത്യഹരിതവനങ്ങളില്‍ അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ അഗസ്‌ത്യമലകളുടെ അഗസ്‌ത്യമലയുടെ കാറ്റേല്‍ക്കാത്ത സുരക്ഷിത ഭാഗങ്ങളില്‍ മാത്രം.

Literatures :

Thwaites, Enum. Pl. Zey. 179. 1860; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 37.2005; Gamble, Fl. Madras 2: 773. 1997 (re. ed).

Top of the Page