ഡൈമോര്‍ഫോകാലിക്‌സ്‌ ബെഡോമി (Benth.) Airy Shaw - യൂഫോര്‍ബിയേസി

Synonym : ട്രൈടാക്‌സിസ്‌ ബെഡോമി ബെന്തം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : വെളുത്ത പുറംതൊലി; വെട്ടുപാടിന്‌ ചുവപ്പുകലര്‍ന്ന തവിട്ട്‌ നിറമാണ്‌.
Branches and Branchlets : ആരോമിലവും ഉരുണ്ടതുമായ നേര്‍ത്ത ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരമായി സര്‍പ്പിള ക്രമത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ പോകുന്ന നന്നേ ചെറിയ അനുപര്‍ണ്ണങ്ങള്‍; ചാലോട്‌ കൂടിയ, അരോമിലമായ 1.5 സെ.മീ. നീളമുള്ള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 2.5 സെ.മീ. മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തം തൊട്ട്‌ കുന്താകാരം വരെയാകാം, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ പത്രാഗ്രം നിശിതം തൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, ദന്തങ്ങളില്‍ ഗ്രന്ഥികളുള്ള ദൂരെ ദൂരയായുള്ള ദന്തിതമായ അരികുകള്‍; കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 8 മുതല്‍ 12 ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ ദ്വിശാഖിത സൈമുകളാണ്‌; വെളുത്ത പൂക്കള്‍, ഏകലിംഗികളാണ്‌, മൊണീഷ്യസും; ഓരോ സൈമിലേയും നടുക്കുള്ളത്‌ ഉപഅവൃന്ത പെണ്‍ പൂവാണ്‌.
Fruit and Seed : 3 വീതം വിത്തുകളുള്ള കായ, മൂന്ന്‌ ദ്വിവിഭജിത അറകളുള്ള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

550 മീറ്ററിനും 1200 മീറ്ററിനും ഇടയില്‍ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലയില്‍ മാത്രം കാണപ്പെടുന്നു.

Literatures :

Kew Bull. 23: 124. 1969; Gamble, Fl. Madras 2: 1341. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 414. 2004.

Top of the Page