ഡില്ലീനിയ പെന്റാഗൈന Roxb. - ഡില്ലിനിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഇലപൊഴിയും മരങ്ങള്‍.
Trunk & Bark : നരച്ചവെളുത്ത നിറത്തില്‍, അടര്‍ന്ന്‌ വീഴുന്ന, പുറംതൊലി.
Leaves : ഇലകള്‍ ലഘുവും ഏകാന്തരമായി, വര്‍ത്തുളളക്രമത്തില്‍, തണ്ടിന്റെ അറ്റത്തായി അടുക്കിയിരിക്കുന്നു; ഇലഞെട്ട്‌ ചാലുളളതും, കീഴ്‌ഭാഗത്ത്‌ പോളയോടുകൂടിയതും, ഇളകി വീഴുമ്പോള്‍ അടയാളം അവശേഷിപ്പിക്കുന്നതുമാണ്‌; പത്രഫലകത്തിന്‌ 60 സെ.മീ നീളവും 20 സെ.മീ വീതിയും, വീതിയേറിയ അപഅണ്‌ഡാകാരത്തോടുകൂടിയതുമാണ്‌; പത്രാഗ്രം നിശിതമോ ലഘുദീര്‍ഘാഗ്രത്തോടെയുമാണ്‌, പത്രാധാരം ആപ്പാകാരത്തിലാണ്‌, അരികുകള്‍ കനത്ത രോമിലമായ, ദന്തിതമാണ്‌, കീഴ്‌ഭാഗത്ത്‌ മുഖ്യസിരയിലും മറ്റു ഞരമ്പുകളിലും ലഘുവായി രോമിലമാണ്‌; മുഖ്യസിരമുകളില്‍ ചാലോടുകൂടിയതാണ്‌; അരികിലെ ദന്തങ്ങളിലവസാനിക്കുന്ന, സമാന്തരമായിപോകുന്ന ധാരാളം ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : മഞ്ഞനിറമുളള പൂക്കള്‍, ഇലകൊഴിഞ്ഞ മൂത്തശിഖിരങ്ങളില്‍ കൂട്ടമായുണ്ടാകുന്നു.
Fruit and Seed : കായ, തടിച്ച. മാംസളമായ വിദളങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട, പൊട്ടിത്തുറക്കാത്ത മാംസളമായ ഗോളാകാര കാര്‍പെല്ലുകള്‍ ആണ്‌; ഓരോ കാര്‍പെല്ലിലും ഒന്നോ രണ്ടോ വിത്തു വീതം.

Ecology :

1400 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങള്‍ തൊട്ട്‌ അര്‍ദ്ധനിത്യഹരിതവനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

ചൈനമുതല്‍ ഇന്തോമലേഷ്യവരെ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ മുഴുവനായും കാണപ്പെടുന്നു.

Literatures :

Roxbourgh, Pl. Cor. 20. 1795; Gamble, Fl. Madras 1: 8. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 14. 2004; Saldanha, Fl. Karnataka 1: 186. 1996.

Top of the Page