English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇടത്തരം മരങ്ങള്‍. |
| Trunk & Bark : | ശ്വസനരന്ധ്രങ്ങളുള്ള പുറംതൊലി; വെട്ട്പാടിന് ക്രീം നിറം. |
| Branches and Branchlets : | തൂങ്ങിക്കിടക്കുന്ന ശാഖകളും ഉപശാഖകളും. |
| Leaves : | ഇലകള്‍ ലഘുവും ഏകാന്തരക്രമത്തില്‍ തിന്റെ മാത്രം ഒരുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; ഇലഞെട്ട് 0.5 മുതല്‍ 1.1 സെ.മി നീളമുള്ളതും, ചാലോട് കൂടിയതും ഉപഅരോമിലവുമാണ്; പത്രഫലകത്തിന് 13 മുതല്‍ 25 സെ.മി നീളവും 4 മുതല്‍ 7.5 സെ.മി വീതിയുമാണ്, ആയത-കുന്താകാരം, അഗ്രം നീ വാലോടുകൂടിയതും, ആധാരം നിശിതവുമാണ്, അരികുകള്‍ അവിഭജിതമാണ്, ഉപചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ ഉയര്‍ന്നിരിക്കുന്നതാണ്; ദ്വിതീയ ഞരമ്പുകള്‍ 10 മുതല്‍ 12 ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ് ജാലിതം |
| Inflorescence / Flower : | പൂക്കള്‍ അഗ്രത്തിലോ കക്ഷങ്ങളിലോ, 1 മുതല്‍ 3 വരെ കൂട്ടമായുാകുന്ന പൂങ്കുലകളില്‍ ഉണ്ടാകുന്നു, ഇളം പച്ചനിറം. |
| Fruit and Seed : | ഉദ്ദേശം 7 സെ.മി നീളമുള്ള ഗോളാകാരമോ ആയതാകാരമോ ഉള്ള സരസഫലമാണിതിന്, 8 മുതല്‍ 10 വരെ പരന്ന വിത്തുകള്‍ നിരയായി അടുക്കിയിരിക്കുന്നു. |