കുള്ളീനിയ എക്‌സാരില്ലേറ്റ Robyns - ബൊംബാകേസി

Synonym : കുള്ളീനിയ എക്‌സെല്‍സ വൈറ്റ്‌

Vernacular names : Malayalam: വെടിപ്ലാവ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, വപ്രമൂലത്തോട്‌ കൂടിയ വന്‍ നിത്യഹരിത മരങ്ങള്‍.
Trunk & Bark : പുറംതൊലി ഇളതായിരിക്കമ്പോള്‍ നരച്ച വെളുത്ത നിറവും മിനുസമാര്‍ന്നതും, പിന്നീട്‌ ഇളകിപ്പോകുന്നതുമാണ്‌.
Branches and Branchlets : ഇളം ഉപശാഖകള്‍ സ്വര്‍ണ്ണ-തവിട്ടുനിറത്തിലുളള ശല്‌ക്കങ്ങളാല്‍ ആവൃതമാമാണ്‌.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തിന്റെ ര്‌ഭാഗത്ത്‌ മാത്രമായി ക്രമീകരിച്ചിരിക്കുന്നതുമാണ്‌; ഇലഞെട്ട്‌ ഉരുതും ശല്‌ക്കങ്ങള്‍ നിറഞ്ഞതുമാണ്‌, 1.5 സെ.മീ നീളം; ഫലകത്തിന്‌ 7.5 സെ. മീ മുതല്‍ 16 സെ. മീ വരെ (25.5 സെ. മീ വരെയും) നീളവും 2.7 സെ. മീ മുതല്‍ 6.2 സെ.മീ വരെ (7.6 സെ.മീ വരെയും) വീതിയും, വീതികുറഞ്ഞ ആയതാകാരമോ, ആയത-കുന്താകാരമോ ആണ്‌, പത്രാഗ്രം ചെറുവാലോട്‌ കൂടിയതാണ്‌, പത്രാധാരം വൃത്താകാരമോ വെട്ടിമുറിച്ച പോലെയോ ആണ്‌, അവിഭജിതം, ചര്‍മ്മിലപ്രകൃതം, അരോമിലവും മുകളില്‍ മിനുസമാര്‍ന്നതുമാണ്‌, കീഴ്‌ഭാഗം പെല്‍റ്റേറ്റ്‌ ശല്‌ക്കങ്ങള്‍ നിറഞ്ഞതാണ്‌; മുഖ്യസിര മുകളില്‍ ചാലോട്‌കൂടിയതാണ്‌; ദ്വിതീയ ഞരമ്പുകളും ത്രിതീയ ഞരമ്പുകളും അവ്യക്തമാണ്‌.
Inflorescence / Flower : സ്വര്‍ണ്ണ-തവിട്ടുനിറത്തിലുളള പെല്‍റ്റേറ്റ്‌ ശല്‌ക്കങ്ങള്‍ ആവൃതമായ പൂക്കള്‍, മൂത്തശാഖകളില്‍ കൂട്ടമായുാകുന്നു.
Fruit and Seed : അഞ്ച്‌ ഭാഗങ്ങളുളള, 12.7 സെ. മീ വരെ കുറുകേയുളള, ഗോളാകാര കായ്‌കള്‍ മുളളുനിറഞ്ഞതാണ്‌; തവിട്ടു നിറത്തിലുളള ധാരാളം വിത്തുകള്‍.

Ecology :

600 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹിരിത വനങ്ങളിലെ സാധാരണ മേലാപ്പ്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലെല്ലായിടത്തും മധ്യസഹ്യാദ്രിയില്‍ വയനാട്‌ വരെയുളളയിടങ്ങളിലും കാണപ്പെടുന്നു.

Literatures :

Bull. Jard. Bot. Nat. Belg. 40: 249. 1970; Gamble, Fl. Madras 1: 101. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 56. 2004; Saldanha, Fl. Karnataka 1: 240. 1996.

Top of the Page