ക്രിപ്‌റ്റോകാരിയ നീല്‍ഗെരെന്‍സിസ്‌ Meisner - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമായ, ഇളം തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : കനത്തില്‍, റൂഫസ്‌ രോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടതുമായ ഘടനയുളള, കനത്ത രോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ തൊട്ട്‌ 0.7 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ തൊട്ട്‌ 14 സെ.മീ വരെ നീളവും 3 സെ.മീ തൊട്ട്‌ 6 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാര-ആയതാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ അണ്‌ഡാകാരം വരെയാകാം, പത്രാഗ്രം വൃത്താകാര-ഉപകോണാകാരംമോ ചെറു ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം വൃത്താകാരംതൊട്ട്‌ നിശിതാകാരംവരെയാകാം, കീഴെ ഞരമ്പുകളിലെങ്കിലും, കനത്ത രോമിലമാണ്‌, നീലരാശികലര്‍ന്ന കീഴ്‌ഭാഗം; മുഖ്യസിരചാലുളളതാണ്‌, ഏതാണ്ട്‌ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; വിദൂരപെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍, ഒട്ടുന്ന രോമിലമായ, കുറിയ കനത്ത, കക്ഷീയമോ ഉച്ഛസ്ഥമോ ആയ പാനിക്കിളുകളാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, കറുത്ത നിറത്തിലുളള അണ്‌ഡാകാര - ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

1000 മീറ്ററിനും 2000 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ സാധാരണയായി നിത്യഹരിതവനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ ആനമലകള്‍, പളനി, നീലഗിരി എന്നിവിടങ്ങളിലും, ചിക്‌മാഗലൂര്‍ മേഖലയിലെ കൂദ്രേമുഖിലും കാണപ്പെടുന്നു.

Literatures :

DC, Prodr. 15: 71. 1864; Gamble, Fl. Madras 2: 1219. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 397. 2004; Saldanha, Fl. Karnataka 1: 64. 1996.

Top of the Page