ക്ലീഡിയോണ്‍ സ്‌പിസിഫ്‌ളോറം (Burm.f.) Merr. - യൂഫോര്‍ബിയേസി

Synonym : ആകാലിഫ സ്‌പിസിഫ്‌ളോറ ബര്‍മാന്‍ ഫിലിയസ്‌ & ക്ലിഡിയോണ്‍ ജവാനിക്കം ബ്‌ളും.

Vernacular names : Malayalam: എള്ളരി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : സൂക്ഷ്‌മ ശ്വസനരന്ധ്രങ്ങളുള്ള, ചാര നിറത്തിലുള്ള പുറംതൊലി; വെട്ടുപാടിന്‌ മങ്ങിയ ഓറഞ്ച്‌ നിറമാണ്‌.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; അനുപത്രങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നവയാണ്‌; രണ്ടറ്റവും വീര്‍ത്ത, അരോമിലമായതും, ചെറുചാലുകളുളളതുമായ ഇലഞെട്ടിന്‌ നീളം 2 സെ.മീ മുതല്‍ 3 സെ.മീ വരെയാണ്‌; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 20 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 8 സെ.മീ വരെ വീതിയും, വീതികുറഞ്ഞ-ദീര്‍ഘവൃത്തംതൊട്ട്‌ അപഅണഅണ്‌ഡാകാരം വരെയാകാം, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രധാരം നിശിതം തൊട്ട്‌ ആപ്പാകാരം വരെയാകാം; അരികുകള്‍ ദുരെ ദൂരെയായി ദന്തിതമാണ്‌; ഉപചര്‍മ്മില പ്രകൃതം, തിളങ്ങുന്ന മുകള്‍ഭാഗം, അരോമിലം, മുകള്‍ഭാഗത്ത്‌ ഇലഞെട്ടും പത്രഫലകവും ചേരുന്ന സന്ധിയില്‍ ഒരു ജോഡി ഗ്രന്ഥികളുണ്ട്‌; കക്ഷങ്ങളില്‍ രോമിലമായ ഡൊമേഷ്യയുളള 5 ഓ 6 ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂക്കള്‍ എകലിംഗികളാണ്‌; ആണ്‍പൂക്കള്‍ നീളമുളള കക്ഷീയ സ്‌പൈകേറ്റ്‌ റസീമുകളിലുണ്ടാകുന്നു; നീളമുളള ഞെട്ടോടുകൂടിയ പെണ്‍പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : ഓരോ അറയിലും ഓരോവിത്തുളള കായ ദ്വികര്‍ണ്ണിതമോ ത്രികര്‍ണ്ണിതമോ ആയതും, ഉറച്ചു നില്‍ക്കുന്ന വര്‍ത്തികയുളളതുമായ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

900 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ ഉണ്ടാകുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും, മധ്യസഹ്യാദ്രിയിലും അവിടവിടെയായി കാണുന്നു.

Literatures :

Interpr. Rumph. Amboin. 322. 1917; Gamble, Fl. Madras 2: 1325. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 412. 2004; Saldanha, Fl. Karnataka 2: 124. 1996.

Top of the Page