സിന്നമോമം പെറോട്ടെട്ടി Meissn. - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മണമില്ലാത്ത, തവിട്ട്‌ നിറത്തിലുളള, മിനുസമായ പുറംതൊലി; വെട്ട്‌പാടിന്‌ മഞ്ഞ നിറം.
Branches and Branchlets : കനത്തില്‍ സൂക്ഷ്‌മരോമിലമായ, കോണുളള ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ സമ്മുഖം തൊട്ട്‌ ഉപസമ്മുഖം വരെയാകാം; കനത്ത രോമിലമായ ഇലഞെട്ടിന്‌ 1 സെ.മീ മുതല്‍ 3.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 5.5 സെ.മീ വരെ വീതിയും, വീതിയേറിയ ദീര്‍ഘവൃത്താകാര-അണ്‌ഡാകാരവുമാണ്‌, വീതിയേറിയ വാലുളള, പെട്ടെന്നവസാനിക്കുന്ന ചെറുദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതംതൊട്ട്‌ വൃത്താകാരംവരെയാകാം, ഇളം ഇലകള്‍ കനത്തില്‍ ഫള്‍വസ്‌ രോമിലമാണ്‌, പിന്നീട്‌ അരോമിലമാണ്‌, കീഴെ വിളറിയ നിറം, ചര്‍മ്മില പ്രകൃതം; ആധാരമോ അപആധാരമായോ 3 ഞരമ്പുകളുളളതാണ്‌, പാര്‍ശ്വസിരകള്‍ അഗ്രത്തോടടുക്കുന്നവയാണ്‌; തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറുഞരമ്പുകള്‍ സൂക്ഷ്‌മമായി ജാലിതമാണ്‌.
Inflorescence / Flower : സൂക്ഷമമായി രോമിലമായ ഏതാനും പൂക്കളുളള പൂങ്കുലകള്‍ കക്ഷീയ പാനിക്കിളുകളാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, കനത്തില്‍ വൂളന്‍ രോമിലമായ ഫലബാഹ്യദളക്കപ്പുളള, ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

1500 മീറ്ററിനും 2400 മീറ്ററിനും മദ്ധ്യേ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-ആനമലയിലും നീലഗിരിയിലും കാണപ്പെടുന്നു.

Status :

വംശനാശഭീഷണിയുളളതാണ്‌ (ഐ.യു.സി.എന്‍, 2000).

Literatures :

DC., Prodr. 15: 504. 1864; Bull.Bot.Surv. India 25: 113. 1983; Gamble, Fl. Madras 2: 1225. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 396. 2004.

Top of the Page