English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
| Trunk & Bark : | ചെറുകുരുക്കള്‍ നിറഞ്ഞ, തവിട്ട് നിറത്തിലുളള, മിനുസമായ പുറംതൊലി; ഹൃദ്യസുഗന്ധമുള്ളതാണ്. വെട്ട്പാടിന് ഇളം തവിട്ട് നിറമാണ്. |
| Branches and Branchlets : | അരോമിലമായ, ഏതാണ്ട് ഉരുണ്ട, ഉപശാഖകള്‍. |
| Leaves : | ലഘൂവായ ഇലകള്‍, സമ്മുഖം തൊട്ട് ഉപസമ്മുഖം വരെയാകാം; ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമുളള ഘടനയുളള, അരോമിലമായ ഇലഞെട്ടിന് ഏതാണ്ട് 2 സെ.മീ നീളം; പത്രഫലകത്തിന് 9.5 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും, 3.5 സെ.മീ തൊട്ട് 7.5 സെ.മീ വരെ വീതിയും ആകൃതി, ആയതാകാരമോ ദീര്‍ഘവൃത്തീയ-ആയതാകാരം തൊട്ട് ആയതാകാര-കുന്താകാരം വരെയാകാം. പത്രാഗ്രം നിശിതം തൊട്ട് ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതം തൊട്ട് നേര്ത്തവസാനിക്കുന്നതുവരെയാകാം, അരോമിലം, മുകളില്‍ തിളങ്ങുന്നതാണ്, ഹൃദ്യസൂഗന്ധമുളളതാണ്, ചര്‍മ്മില പ്രകൃതം; ആധാരത്തില്‍ 3 ഞരമ്പുകളുളളതാണ്, അഗ്രത്തിനോടടുത്തെത്തുന്ന പാര്‍ശ്വസിരകള്‍, മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്; തിരശ്ചീന പെര്‍കറന്റ് വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ് ഞരമ്പുകള്‍ സൂക്ഷ്മമായി ജാലിതമാണ്. |
| Inflorescence / Flower : | നനുത്ത രോമിലമായ, ധാരാളം പൂക്കളുളള പൂങ്കുല, കപടഉച്ഛസ്ഥമോ കക്ഷീയമോ ആയ അയഞ്ഞ പാനിക്കിളുകളാണ്. |
| Fruit and Seed : | ഒറ്റവിത്തുളള കായ, ഉറച്ചുനില്‍ക്കുന്ന കര്‍ണ്ണങ്ങളുളള, 0.7 സെ.മീ നീളമുളള ഫലബാഹ്യദളത്തോടു കൂടിയ ദീര്‍ഘഗോളാകാര ബെറിയാണ്. |