കാലോഫില്ലം അപെറ്റാലം Willd. - ക്ലൂസിയേസി

Synonym : കാലോഫില്ലം ഡെസിപിയെന്‍സ്‌ വൈറ്റ്‌

Vernacular names : Malayalam: ആറുപുന്ന, മഞ്ഞപ്പുന്ന, വാലൂഴവം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : തോണിയുടെ ആകൃതിയുള്ള, കനത്ത വിള്ളലുകളോടുകൂടിയ പുറംതൊലിക്ക്‌ മഞ്ഞനിറമാണ്‌; വെട്ട്‌പാടിന്‌ ചുവപ്പ്‌നിറം.
Branches and Branchlets : ഉണങ്ങുമ്പോള്‍ മഞ്ഞനിറമാകുന്ന ഇളം ഉപശാഖകള്‍ ചതുഷ്‌കോണോടുകൂടിയതാണ്‌.
Exudates : മഞ്ഞനിറമായി മാറുന്ന ജലമായ സ്രവം ഒട്ടുന്നതാണ്‌.
Leaves : സമ്മുഖ ഡെക്കസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.3 സെ.മി മുതല്‍ 0.5 സെ.മി വരെ നീളവും, കുറുകേയുള്ള ഛേദത്തില്‍ മുകള്‍ വശം പരന്നും കീഴ്‌ഭാഗം ഉയര്‍ന്നിരിക്കുന്നതുമായ ഘടന, അരോമിലം; പത്രഫലകത്തിന്‌ 4 സെ.മി മുതല്‍ 8 സെ.മി വരെ നീളവും, 2 സെ.മി മുതല്‍ 4.5 സെ.മി വരെ വീതിയും, സാധാരണയായി അപഅണ്‌ഡാകാരം തൊട്ട്‌ അപകുന്താകാരം വരെ, പത്രാഗ്രം വൃത്താകാരംതൊട്ട്‌ ചെറിയൊരു കൂനുപ്പോട്‌കൂടിയ വൃത്താകാരം വരെയും, പത്രാധാരം വൃത്താകാരത്തിലോ ഏതാ്‌ വെട്ടിമുറിച്ചതുപോലെയോ ആണ്‌, ചര്‍മ്മില പ്രകൃതം, തിളങ്ങുന്ന മുകള്‍ഭാഗം; വളരെ അടുത്തതും, സമാന്തരമായി പോയി, കട്ടിയേറിയ അരികില്‍ അവസാനിക്കുന്നതുമായ ധാരാളം ദ്വിതീയ ഞരമ്പുകള്‍.
Inflorescence / Flower : വെളുത്ത പൂക്കള്‍ കക്ഷീയ പാനിക്കിള്‍ പൂങ്കുലകളില്‍ ഉാകുന്നു.
Fruit and Seed : കായ 1.5 സെ.മി വരെ നീളമുള്ളതും. ഒറ്റവിത്തുള്ളതും, അണ്‌ഡാകാരം തൊട്ട്‌ ദീര്‍ഘഗോളാകാരം വരെയുള്ളതുമായ, മഞ്ഞകലര്‍ന്ന തവിട്ടുനിറത്തിലുള്ള ആമ്രകമാണ്‌.

Ecology :

900 മീറ്റര്‍ വരെ, താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ, ആര്‍ദ്ര നിത്യഹരിതവനങ്ങളില്‍, സാധാരണയായി, അരുവികള്‍ക്കരികിലായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Ges. Naturf. Freunde Berlin Mag. 5: 79. 1811; Gamble, Fl. Madras 1: 76. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 39. 2004; Saldanha, Fl. Karnataka 1: 202. 1996.

Top of the Page