ബുക്‌നാനിയ ലാന്‍സ്യോലേറ്റ Wt. - അനാകാര്‍ഡിയേസി

Vernacular names : Malayalam: മലമാവ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : മരങ്ങള്‍
Branches and Branchlets : രോമങ്ങളൊന്നുമില്ലാത്ത ഉരുണ്ട ഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍ വര്‍ത്തുളമായി, ഏകാന്തര ക്രമത്തില്‍, ഉപശാഖകളുടെ അഗ്രഭാഗത്തായി കേന്ദ്രീകരിച്ചിരിക്കുന്നു; രോമങ്ങളൊന്നുമില്ലാത്തതും ചാലോടുകൂടിയതുമായ ഇലഞെട്ടിന്‌ 1 മുതല്‍ 1.5 സെ.മീ. നീളം; പത്ര ഫലകം 5 മുതല്‍ 11.5 സെ.മീ. നീളവും 2 മുതല്‍ 3.5 സെ.മീ. വീതിയുള്ളതും കുന്താകാരമോ ദീര്‍ഘായതാകാര കുന്താകാരമോ ആണ്‌, പത്രാഗ്രം ലഘുവായ നിശിതാഗ്രവും, പത്രാധാരം ആപ്പിന്റെ ആകൃതിയിലും ആണ്‌. പത്രഫലകത്തിന്റെ കീഴ്‌ഭാഗം അരോമിലമാണ്‌, 10 മുതല്‍ 12 വരെ ദ്വിതീയ ഞരമ്പുകളുണ്ട്‌, ത്രിതീയ ഞരമ്പുകള്‍ ജാലികതീര്‍ക്കുന്നതാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥമോ കക്ഷീയമോ ആയ പാനിക്കിളുകളാണ്‌, ഇവയ്‌ക്ക്‌ 5 മുതല്‍ 7 സെ.മീ. നീളമുള്ളതും, നിറയെ തുരുമ്പുപോലുള്ള രോമത്തോടുകൂടിയതുമാണ്‌; മഞ്ഞ നിറത്തിലുള്ള ദ്വിലിംഗപുഷ്‌പങ്ങളുടെ ഞെട്ടുകള്‍ക്ക്‌ 0.5 മുതല്‍ 1 സെ.മീ. നീളമുള്ളതും, നനുത്ത രോമങ്ങളുള്ളതുമാണ്‌, ബാഹ്യദളങ്ങള്‍ അണ്‌ഡകാരത്തോടുകൂടിയതും നനുത്ത രോമങ്ങളുള്ളതുമാണ്‌; ദളങ്ങള്‍ അരോമിലവും പിന്നോട്ട്‌ വളഞ്ഞതുമാണ്‌.
Fruit and Seed : ഒറ്റ വിത്തുള്ളതും, പരന്നതും 1.5 സെ.മീ. കുറുകേയുമുള്ള കായ്‌ അരോമിലമായ ഡ്രൂപ്‌ (അഭ്രകം) ആണ്‌.

Ecology :

ഉയരം കുറഞ്ഞ സ്ഥലങ്ങളിലെ നിത്യഹരിത വനങ്ങളിലും അര്‍ദ്ധ-നിത്യഹരിത വനങ്ങളിലും അടിത്തട്ടായി വളരുന്ന അപൂര്‍വ്വ സസ്യമാണിത്‌.

Distribution :

ഇന്ത്യയിലെ പശ്ചിമഘട്ടത്തിലും (തെക്കന്‍ മലബാറിലും തെക്കന്‍ സഹ്യാദ്രിയിലും) മ്യാന്‍മറിലും വളരുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Wight, Ic. t. 237. 1839 & Illustr.1: 185; Gamble, Fl. Madras 1: 259. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 111. 2004.

Top of the Page