ബ്ലാച്ചിയ അംബെല്ലാറ്റ Baill. - യൂഫോര്‍ബിയേസി

Synonym : ക്രോട്ടണ്‍ അംബെല്ലാറ്റസ്‌ വില്‍ഡെനോവ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ഇളം തവിട്ട്‌ നിറത്തിലുളള മിനുസമുളള പുറംതൊലി.
Branches and Branchlets : ഉരുണ്ട, അരോമിലമായ, ഉപശാഖകള്‍.
Exudates : ഇലയും തണ്ടും മുറിഞ്ഞിടത്ത്‌ നിന്നും വെളുത്ത സ്രവം ഊറുന്നു.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരമായോ ഉപസമ്മുഖമായോ ചിലപ്പോള്‍ സര്‍പ്പിളമായും അടുക്കിയിരിക്കുന്നു; അനുപര്‍ണ്ണങ്ങള്‍ എളുപ്പം ഇളകിവീഴുന്നവയാണ്‌; അരോമിലവും ചാലുളളതുമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 4.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 15 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയുമാണ്‌, ആകൃതി ദീര്‍ഘവൃത്താകാരം തൊട്ട്‌ അപഅണ്‌ഡാകാരമോ അപകുന്താകാരം വരെയാകാം, പത്രാഗ്രം ദീര്‍ഘമോ വാലോട്‌ കൂടിയ ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം നിശിതാഗ്രം തൊട്ട്‌ ആപ്പാകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അഡ്‌മിഡിയലി റാമിഫൈഡ്‌ ആണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ നേര്‍ത്ത പൂങ്കുലത്തണ്ടുളള ഛത്രമഞ്‌ജരികളാണ്‌; പെണ്‍ പൂക്കള്‍ ഉച്ഛസ്ഥ കൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : 3 വിത്തുകളുളള കായ, ആഴത്തില്‍ ത്രികര്‍ണ്ണിതമായ, ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌; കായോട്‌ ഒട്ടിനില്‍ക്കുന്ന ബാഹ്യദളങ്ങള്‍ കുത്തനെയാണ്‌.

Ecology :

1100 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യദ്രിയിലും (കൂര്‍ഗ്‌ മേഖല വരെ) കാണപ്പെടുന്നു.

Literatures :

Etud. Gen. Euphorb. 387. 18. 1858; Gamble, Fl. Madras 2: 1338. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 411. 2004; Saldanha, Fl. Karnataka 2: 121. 1996.

Top of the Page