ബെന്തിങ്കിയ കൊപന്ന Berry ex Roxb. - അരികേസി

Synonym : ബെന്തിക്കിയ കൊഡ്ഡപന ബെറി

Vernacular names : Malayalam: കാന്തകമുങ്ങ്‌, കാന്തല്‍, കാന്തല്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 15 മീറ്റര്‍ ഉയരമുളള പന.
Trunk & Bark : തായ്‌ത്തടി മിനുസമാര്‍ന്നതും, നരച്ച നിറത്തിലുളളതും വാര്‍ഷിക അടയാളങ്ങളോടുകൂടിയതും.
Leaves : ഇലകള്‍ പിച്ഛക ബഹുപത്രങ്ങള്‍, 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളം; പത്രകങ്ങള്‍ക്ക്‌ 60 മുതല്‍ 75 സെ. മീ വരെ നീളവും 2.5 മുതല്‍ 5 സെ. മീ വരെ വീതിയും, രേഖീയ ആയതാകരം, 2 ഓ 3 ഓ എണ്ണം ചേര്‍ന്നിരിക്കുന്ന വിധത്തിലാണ്‌, അഗ്രം സാധാരണയായി വിഭജിതമാണ്‌; ഖണ്ഡങ്ങള്‍ക്ക്‌ 5 മുതല്‍ 10 സെ. അീ വരെനീളം.
Inflorescence / Flower : തലപ്പിന്‌ തൊട്ടുതാഴെയായി, കൊഴിഞ്ഞ ഇലകളുടെ കക്ഷങ്ങളില്‍ ഉാകുന്ന സ്‌പാഡിക്‌സ്‌ പൂങ്കുലകള്‍. സ്‌തരംപോലുളള ധാരാളം കൂമ്പാള, പൂക്കള്‍ ചെറുതും, സപാഡിക്‌സിന്റെ ശിഖിരങ്ങളില്‍ മുങ്ങി നില്‍ക്കുന്നതുമാണ്‌; ആണ്‍പൂക്കള്‍ക്ക്‌ കടുംചുവപ്പ്‌ നിറം; പെണ്‍പൂക്കള്‍ക്ക്‌ ഊതനിറമോ വയലറ്റ്‌ നിറമോ ആണ്‌, പൂങ്കുലത്തണ്ട്‌ ശാഖിതമാണ്‌.
Fruit and Seed : കായകള്‍ക്ക്‌ ഉപഗോളാകാരമാണ്‌, ഏതാണ്ട്‌ ഞെക്കിയമര്‍ത്തിയ പോലെയും, 1 മുതല്‍ 1.2 സെ.മീ വരെ വ്യാസത്തോടുകൂടിയതാണ്‌, ചുവപ്പ്‌ നിറം, ഒറ്റവിത്ത്‌ മാത്രം.

Ecology :

1000 മീറ്ററിനും 1900 മീറ്ററിനും ഇടയിലുളള പാറയിടുക്കുകളില്‍ പ്രാദേശികമായി സാധാരണമാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ (അഗസ്‌ത്യമല, ഏലമല, പളനിമലകള്‍) മാത്രം.

Status :

അപൂര്‍വ്വം (നായര്‍ & ശാസ്‌ത്രി, 1988).

Literatures :

Fl. Ind. 3: 621.1832; Gamble, Fl. Madras 3: 1555.1998 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 504. 2004.

Top of the Page