English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 25 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
| Trunk & Bark : | മിനുസമായ, തവിട്ട് പുറംതൊലി; വെട്ട്‌പാടിന് തവിട്ട് നിറം. |
| Branches and Branchlets : | അരോമിലമായ, ഉരുണ്ട ഉപശാഖകള്‍; കുന്താകാര ശല്‌ക്കങ്ങളാല്‍ സുരക്ഷിതമാക്കപ്പെട്ട നീളമേറിയ അഗ്രമുകുളങ്ങള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളംതൊട്ട് സമ്മുഖമോ ഉപസമ്മുഖമോ ആയ വിധത്തില്‍, തണ്ടുകളുടെ അറ്റത്ത് കൂട്ടമായടുക്കിയതാണ്; ചെറിയ ചാലുളള, ഇലഞെട്ടിന് 0.5 സെ.മീ മുതല്‍ 1.8 സെ.മീ വരെ നീളം; പത്രഫലകത്തിന് 5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളം, 2.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരം തൊട്ട് വീതികുറഞ്ഞ ദീര്‍ഘവൃത്താകാരം വരെയാകാം, പത്രാഗ്രം ദീര്‍ഘമാണ്, പത്രാഗ്രം മിക്കവാറും വളഞ്ഞിരിക്കുന്നതാണ്, പത്രാധാരം നിശിതാഗ്രം തൊട്ട് ആപ്പാകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്, അരോമിലം, തിളങ്ങുന്നതാണ്, ഞെരടുമ്പോള്‍ സുഗന്ധമുളളതാണ്; മുഖ്യസിര ചെറുതായി ചാലുളളതാണ്; താരതമ്യേന നിശിതാഗ്രത്തിലുളള, ശാഖിതമായ 7 മുതല്‍ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ കനത്തില്‍ ജാലിതമാണ്. |
| Inflorescence / Flower : | പൂങ്കുലകള്‍, അരോമിലമായ കക്ഷീയമോ ഉപഉച്ഛസ്ഥമോ ആയ പാനിക്കിളുകളാണ്. |
| Fruit and Seed : | ഒറ്റവിത്തുളള കായ, 2 സെ.മീ നീളമുളള, ദീര്‍ഘ ഗോളാകാര ബെറിയാണ്; പരിദളഭാഗങ്ങള്‍ എളുപ്പം കൊഴിഞ്ഞ് വീഴുന്നവയാണ്. |