അരെന്‍ഗ വൈറ്റി Griff. - അരികേസി

Vernacular names : Malayalam: അലത്തില്‍ തേങ്ങ, അലട്ടിത്തേങ്ങ, കാരംപന, കാരംപനൈ, കാട്ടുതെങ്ങ്‌, കാട്ടുതേങ്ങ, ഞെണ്‍്‌, മലംന്തെങ്ങ്‌, പനൈ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : ദ്വിലിംഗി പന, തടിക്ക്‌ 6 മീറ്റര്‍ വരെ ഉയരം.
Trunk & Bark : നരച്ച നിറത്തിലുളള തടി, ഇല പത്രച്ഛ്‌ദത്തിന്റെ കറുത്ത നാരുകള്‍ കനത്തില്‍ നിറഞ്ഞിരിക്കുന്നു.
Leaves : പിചഛക ബഹുപത്രങ്ങള്‍, 3.5 മുതല്‍ 8 മീറ്റര്‍വരെ നീളം; പത്രകങ്ങള്‍ക്ക്‌ 30 മുതല്‍ 100 സെ. മീ വരെ നീളവും 2 മുതല്‍ 2.5 സെ. മീ വരെ വീതിയും, രേഖീയ - ഖഡ്‌ഗാകാരം അറ്റത്തെ ഒരെണ്ണം മിക്കവാറും ത്മമില്‍ച്ചേര്‍ന്നതും അപകോണാകാരവും, അഗ്രം നേര്‍ത്തതാണ്‌, ചിലപ്പോള്‍ ചെറുതായി, അസമമായി്‌ ദ്വികര്‍ണ്ണിതമാണ്‌, ആധാരം അസമമായ ചെവിയോടുകൂടിയതാണ്‌, മുകളില്‍ കരിം പച്ച നിറം, കീഴെ നീലരാശികലര്‍ന്നത്‌, മേല്‍പകുതി അവിഭജിതമോ ദന്തുരമോ ആണ്‌.
Inflorescence / Flower : ആണ്‍, പെണ്‍ പൂങ്കുലകള്‍ വെവ്വേറെയാണ്‌, ഒരു മീറ്റര്‍ നീളം.
Fruit and Seed : 2 ഓ 3 ഓ വിത്തോടുകൂടിയ; ഗോളാകാരത്തിലുളള, ദൃഢമായ ബെറി.

Ecology :

1500 മീറ്റര്‍ വരെയുളള താഴ്‌ന്നതും ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ (കിഴുക്കാം തൂക്കായ) ചരിവുകളില്‍ സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും മാത്രം വളരുന്നു.

Status :

വംശനാശഭീഷണിയുളളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Calcutta J. Nat. Hist. 5: 475. 1845; Gamble, Fl. Madras 3: 1558. 1998 (re. ed); Cook, Fl. Bombay 2: 804. 1902; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 504. 2004.

Top of the Page