അരാലിയ മലബാറിക്ക Bedd. - അരാലിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, കുറ്റിച്ചെടികളോ ചെറുമരങ്ങളോ.
Branches and Branchlets : മുള്ളുകളുളള ഉപശാഖകള്‍.
Leaves : ഏകാന്തര ക്രമത്തില്‍, വര്‍ത്തുളമായി അടുക്കിയിരിക്കുന്ന, 60 സെ.മീ വരെ നീളമുളള, ദ്വിപിച്ഛക ബഹുപത്രങ്ങള്‍; അനുപര്‍ണ്ണങ്ങള്‍ ഇലഞെട്ടിനോട്‌ ഒട്ടിയ വിധത്തിലാണ്‌; 7 മുതല്‍ 11 വരെ പിച്ഛകങ്ങള്‍, ചെറുമുളളുകളുള്ള മുഖ്യാക്ഷം, പത്രകങ്ങള്‍, ഓരോന്നിലും 5 മുതല്‍ 9 വരെ എണ്ണമുാകും, പത്രകഫലകത്തിന്‌ 5.5 സെ.മീ മുതല്‍ 10 സെ. മീ വരെ നീളവും 1.8 സെ.മീ മുതല്‍ 3 സെ.മീ വരെ വീതിയും ആണ്‌ കുന്താകൃതി, പത്രാഗ്രം ചെറുവാലോട്‌ കൂടിയതും, പത്രാധാരം കൂര്‍ത്തതുമാണ്‌, അരികുകള്‍ ദന്തുരവും രോമിലവുമാണ്‌; 7 ഓ 8 ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍, ഞരമ്പുകള്‍ രോമിലമാണ്‌; പരുക്കന്‍ ജാലിക തീര്‍ക്കുന്ന തൃതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍, വിശാലമായി പടര്‍ന്നു നില്‍ക്കുന്ന വലിയ ചത്രമഞ്‌ജരിയില്‍ ഉണ്ടാകുന്നു; ഓരോ ചത്രമഞ്‌ജരിയിലും 30 വരെ പൂക്കള്‍ ഉണ്ടാകും; പൂഞെട്ടുകള്‍ക്ക്‌ 2 സെ.മീ നീളം, ദളങ്ങള്‍ക്ക്‌ പച്ചകലര്‍ന്ന-വെളുപ്പ്‌ നിറമാണ്‌, പൂക്കള്‍ ബഹുലിംഗികളോ - മൊണീഷ്യസോ ആണ്‌.
Fruit and Seed : കായ, 4 ഓ 5 ഓ ഭാഗങ്ങളുളള, കോണോടുകൂടിയ ബെറിയാണ്‌; വിത്തുകള്‍ പരന്നതാണ്‌.

Ecology :

700 മീറ്ററിനും 120 മീറ്ററിനും ഇടയില്‍, ഇടത്തരം ഉയരമുളളയിടങ്ങളിലെ തുറന്ന നിത്യഹരിതവനങ്ങളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Status :

വംശനാശ ഭീഷണിയുളളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Beddome, Fl. Sylv. t.15. 1871; Gamble, Fl. Madras 1: 567.1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 206. 2004.

Top of the Page