അപോറേസ ബോഡില്ലോണി Stapf - യൂഫോര്‍ബിയേസി

Vernacular names : Malayalam: മലംവെട്ടി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ലഘുരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; കനത്ത രോമാവൃതമായ ഇലഞെട്ടിന്‌ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 15 സെ.മീ നീളവും 5. സെ.മീ വീതിയും, ആയതാകാരവുമാണ്‌, പത്രാഗ്രം വാലുളളതാണ്‌, പത്രാധാരം വൃത്താകാരംതൊട്ട്‌ ഉപനിശിതാഗ്രം വരെയാണ്‌. കീഴ്‌ഭാഗത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര കനത്ത രോമാവൃതമാണ്‌; വളയം തീര്‍ക്കുന്ന 7 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷ്യങ്ങളിലുണ്ടാകുന്നു; പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍പൂക്കള്‍ 1.5 സെ.മീ വരെ നീളമുളള കക്ഷീയ കാറ്റ്‌കിനുകളില്‍ ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ ഏതാനും എണ്ണംമാത്രമുളള കുറിയ സെമുകളിലുണ്ടാകുന്നു.
Fruit and Seed : കായ കനത്ത രോമാവൃതമായതും, മൃദുമുള്ളുകള്‍ നിറഞ്ഞതുമായ, കൊക്കോടുകൂടിയ, 2 സെ.മീ നീളമുളള അണ്‌ഡാകാര കാപ്‌സ്യൂള്‍ ആണ്‌; 6 സൂചിപോലുള്ള ഭാഗങ്ങളുളള ഉറച്ചു നില്‍ക്കുന്ന വര്‍ത്തിക.

Ecology :

200 മീറ്റര്‍ വരെ, താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം വളരുന്നു.

Status :

വംശനാശഭീഷണിയുളളത്‌ (ഐ.യു.സി.എന്‍, 2000).

Literatures :

Hooker, Ic. 23, t. 2204. 1892; Gamble, Fl. Madras 2: 1309. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 409. 2004.

Top of the Page