അപോഡിറ്റസ്‌ ഡിമിഡിയേറ്റ Meyer ex Arn. - ഇകാസിനേസി

Synonym : അപോഡിറ്റസ്‌ ബെഡോമി മാസ്റ്റ; അപോഡിറ്റസ്‌ ബെന്തമിയാന വൈറ്റ്‌.

Vernacular names : Malayalam: സ്ലാറ്റെമത്തി, കരിനീലി്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരമുളള, ലഘുവായ വപ്രമൂലമുളള മരങ്ങള്‍.
Trunk & Bark : വലിയ ശ്വസനരന്ധ്രങ്ങളുളള, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌ നിറം.
Branches and Branchlets : നനുത്തരോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയതാണ്‌; ഇലഞെട്ടിന്‌ 1.5 സെ.മീ മുതല്‍ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6.5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തം തൊട്ട്‌, ദീര്‍ഘവൃത്തീയ-അണ്‌ഡാകാരം വരെയുമാകാം, പത്രാഗ്രം നിശിതം തൊട്ട്‌ ചെറുദീര്‍ഘാഗ്രമോ ചിലപ്പോള്‍ ഉപകോണാകാരമോ ആവാം, പത്രാധാരം അസമമാണ്‌, അരികുകള്‍ പുറത്തേക്ക്‌ വളഞ്ഞതാണ്‌, അരോമിലം, മിക്കവാറും മുകളില്‍ മുഖ്യസിരയില്‍ നനുത്ത രോമിലമാണ്‌, ചര്‍മ്മില പ്രകൃതം, ഉണങ്ങുമ്പോള്‍ കറുപ്പാകുന്നു; മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; 6 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിത പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥമോ കക്ഷീയമോ ആയ കോറിമ്പ്‌ സൈമുകളാണ്‌.
Fruit and Seed : പരന്ന അപഅണ്‌ഡാകാരത്തിലുളള ഒറ്റവിത്തുമാത്രമുളള കായ, ഏതാണ്ട്‌ 1.5 സെ.മീ കുറുകേയുളള പരന്നതും ചരിഞ്ഞ ദീര്‍ഘഗോളാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1500 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി അവിടെവിടെ വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖല തൊട്ട്‌ ആഫ്രിക്കവരെ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യദ്രിയിലും കാണപ്പെടുന്നു.

Literatures :

Hooker J. Bot. 3: 155. 1840; Wt. Ic. 1153; Gamble, Fl. Madras 1: 195. 1997 (re. ed).Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 93. 2004; Saldanha, Fl. Karnataka 1: 104. 1996.

Top of the Page