അല്‍സിയോഡാഫ്‌നെ സെമികാര്‍പിഫോളിയ Nees വറൈറ്റി പാര്‍വിഫോളിയ J.Hk. - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : വിണ്ടുകീറിയ, ചാര നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ കുത്തുകളുളള വെളുപ്പുനിറം.
Branches and Branchlets : ശ്വസനരന്ധ്രങ്ങളുളള, അരോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായ, തണ്ടിന്റെ അറ്റത്തായടുക്കിയ വിധത്തിലാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമുളള ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 4 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, അപഅണ്‌ഡാകാരവുമാണ്‌, പത്രാഗ്രം ഉപകോണാകാരമോ വൃത്താകാരമോ ആണ്‌, പത്രാധാരം ആപ്പാകാരംതൊട്ട്‌ നിശിതാകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്‌; മുഖ്യസിര മുകളില്‍ ഒരല്‌പം ഉയര്‍ന്നതാണ്‌; 6 മുതല്‍ 9 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍, ജാലിത പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുല പാനിക്കിള്‍ ആണ്‌.
Fruit & Seed : ഒറ്റവിത്തുളള കായ, 2.5 സെ.മീ നീളമുളള ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

1200 മീറ്ററിനും 1600 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ തുറന്ന നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- തെക്കന്‍ സഹ്യാദ്രിയില്‍ വളരുന്നു.

Literatures :

Wall., Pl. Asiat. Rar. 2: 72. 1831; Gamble, Fl. Madras 2: 1226.1993 (re.ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 395. 2004.