അഗസ്‌ത്യമലയ പോസിഫ്‌ളോറ (Bedd.) S. Rajkumar & Janarth. - ക്ലൂസിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിത മരങ്ങള്‍
Trunk & Bark : കൃത്യമായ തായ്‌ത്തടി; ചാര നിറത്തിലുളള പുറംതൊലി.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 1.5 സെ.മി വരെ നീളം, ചാലോടുകൂടിയതാണ്‌; പത്രഫലകത്തിന്‌ 4 സെ.മി വരെ നീളവും 12 സെ.മി വരെ വീതിയും പത്രാധാരം വൃത്താകാരത്തിലോ, പത്രാഗ്രം മുനപ്പില്ലാത്ത ചെറുവാലോടുകൂടിയതോ ആണ്‌; അവിഭജിതമായ അരികുകള്‍.
Inflorescence / Flower : കൊഴിഞ്ഞ ഇലകളുടെ കക്ഷങ്ങളില്‍, ഒറ്റക്കായോ ജോഡിയായോ ഉാകുന്ന പൂക്കള്‍; അരോമിലവും 2.5 സെ.മി വരെ നീളമുള്ളതുമായ പൂന്ത്‌; വെളുത്ത ദളങ്ങള്‍.
Fruit and Seed : കായ, രുഭാഗങ്ങളുള്ളതും, 2 സെ.മി നീളമുള്ളതും 1.7 സെ.മി വീതിയുള്ളതും, അറ്റം കൂര്‍ത്തതുമായ ഗോളമാണ്‌.

Ecology :

700 മീറ്ററിനും 900 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളില്‍ പുഴയോരങ്ങളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമലയില്‍ മാത്രം കാണപ്പെടുന്നു.

Status :

ഗുരുതരമായ വംശനാശഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000)

Literatures :

J. Bot. Res. Inst. Texas 1(1): 129. 2007; Beddome, Fl. Sylv. 93. 1871; Gamble, Fl. Madras 1: 77. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 43. 2004.

Top of the Page