ആക്‌റ്റിനോഡാഫ്‌നെ ബോഡില്ലോണി Gamble - ലോറേസി

Vernacular names : Malayalam: ഈയോലി, മലവിരിഞ്ഞി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, തവിട്ട്‌ നിറത്തിലുളള മിനുസമായ പുറംതൊലി, വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : ഫള്‍വസ്‌ രോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ സര്‍പ്പിളമായടുക്കിയതാണ്‌, ഉപതരംഗിതവുമാണ്‌; കനത്തില്‍ ഫള്‍വസ്‌ രോമിലമായ, പരന്ന, ഇലഞെട്ടിന്‌ 0.8 സെ.മീ തൊട്ട്‌ 1.2 സെ.മീ വരെ നീളം, പത്രഫലകത്തിന്‌ 11 സെ.മീ തൊട്ട്‌ 24 സെ.മീ വരെ നീളവും 2 സെ.മീ തൊട്ട്‌ 6.3 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘ വൃത്തീയ-അപകുന്താകാരവുമാണ്‌, പത്രാഗ്രം വീതികുറഞ്ഞ നിശിതാഗ്രം തൊട്ട്‌ ദീര്‍ഘാഗ്രം വരെയാണ്‌; പത്രാധാരം വീതികുറഞ്ഞ അപ്പാകാരമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌പോലത്തെ പ്രകൃതം, കീഴെ മുഖ്യസിരയിലും ഞരമ്പുകളിലും കനത്തില്‍ രോമിലമാണ്‌, മുകളില്‍ മുഖ്യസിരയൊഴികെ അരോമിലമാണ്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; വളരെ ചരിഞ്ഞ വിധത്തിലുളള 7 തൊട്ട്‌ 14 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; അടുത്ത തിരശ്ചീനപെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കുറിയ തണ്ടുളള, ഛത്രമഞ്‌ജരികളിലുണ്ടാകുന്ന പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും.
Fruit and Seed : ഒറ്റവിത്തുളള കായ, കപ്പിന്റെ ആകൃതിയിലുളള പദിദളത്തില്‍ ഉറച്ചുനില്‍ക്കുന്ന, ഉണങ്ങുമ്പോള്‍ കറുത്തനിറമാകുന്ന ബെറിയാണ്‌.

Ecology :

900 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും പാലക്കാടന്‍ മലകളിലും കാണപ്പെടുന്നു.

Literatures :

Kew Bull. 129. 1925; Gamble, Fl. Madras 2: 1231. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 394. 2004.

Top of the Page