വൈബര്‍ണം കോറിയേഷ്യം Bl. - കാപ്രിഫോളിയേസി

Synonym : വൈബര്‍ണം കാപിലേഷ്യം വൈറ്റ്‌ & ആര്‍നോള്‍ഡ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുളള ലഘുപത്രങ്ങള്‍; രണ്ടുപര്‍ണ്ണങ്ങള്‍ കൊഴിഞ്ഞു വീഴുന്നതാണ്‌; ഇലഞെട്ടിന്‌ 2 മുതല്‍ 3 സെ.മീ നീളം, ചാലോട്‌ കൂടിയതാണ്‌; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, അണ്‌ഡാകാര-കുന്താകൃതി
Inflorescence / Flower : പൂങ്കുലകള്‍ ബഹു കോറിംബ്‌ രൂപത്തിലുള്ള ബഹുഛത്രമഞ്‌ജരി ആണ്‌; പച്ചകലര്‍ന്ന വെളുത്ത പൂക്കള്‍, കേസരങ്ങള്‍ക്ക്‌ വയലറ്റ്‌ നിറം.
Fruit and Seed : കായ അരോമിലമായ, ദീര്‍ഘഗോളാകാര ആഭ്രകമാണ്‌; പരന്നിരിക്കുന്ന ഒറ്റ വിത്തുമാത്രം.

Ecology :

സാധാരണയായി 1600 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

ഇന്ത്യ, ഭൂട്ടാന്‍, മ്യാന്‍മര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - ആനമലയിലും പളനിമലകളിലും സാധാരണമാണ്‌, കൂര്‍ഗില്‍ (തലക്കാവേരി) നിന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

Literatures :

Blume, Bijdr. 656. 1826; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 213. 1990; Gamble, Fl. Madras 1: 576. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 209. 2004.

Top of the Page