വെര്‍നോണിയ ട്രാവന്‍കോറിക്ക J. Hk. - ആസ്‌റ്ററേസി

Synonym : വെര്‍നോണിയ വോള്‍കാമെറിയഫോളിയ ബെഡോം.

Vernacular names : Malayalam: തെമ്പു

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Branches and Branchlets : ഇലകൊഴിഞ്ഞ അടയാളങ്ങളോടുകൂടിയ, ഉപശാഖകള്‍ ഉരുണ്ടതാണ്‌, ചെറുതായി രോമാവൃതവും.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളാകൃതിയില്‍, കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു; ഇലഞെട്ടിന്‌ 0.6 മുതല്‍ 1.2 സെ.മീ വരെ നീളം, മുകളില്‍ പരന്നാണിരിക്കുക, അരോമിലം; പത്രഫലകത്തിന്‌ 4 സെ. മീ മുതല്‍ 15 സെ.മീ വരെ നീളവും 2.3 സെ. മീ മുതല്‍ 7.5 സെ.മീ വരെ വീതിയും അപഅണ്‌ഡാകാരം, പത്രാഗ്രം ഉപകോണാകാരമോ വൃത്താകാരത്തിലോ ആണ്‌, പത്രാധാരം ആപ്പിന്റെ ആകൃതിയില്‍, അരികുകള്‍ തരംഗിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം, മുഖ്യസിര മുകളില്‍ പരന്നതാണ്‌; ദ്വിതീയ ഞരമ്പുകള്‍ 5 മുതല്‍ 8 വരെ ജോഡികള്‍; ത്രീതീയ ഞരമ്പുകള്‍ ജാലികാ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : ഊതനിറത്തിലുളള പൂക്കള്‍ ഹെഡുകളില്‍ ഉച്ഛസ്ഥ പാനിക്കിളുകളായി ഉണ്ടാകുന്നു.
Fruit and Seed : അക്കീനുകള്‍ മഞ്ഞ ഗ്രന്ഥികളാല്‍ വരമ്പിട്ടതാണ്‌.

Ecology :

1000 മീറ്ററിനും 1700 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലയിലും വരുഷനാട്‌മലയിലും മാത്രം വളരുന്നു.

Literatures :

Fl. Brit. India 3: 240.1881; Gamble, Fl. Madras 2: 673. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 257. 2004.

Top of the Page