ട്രൈക്കിലിയ കൊന്നാറോയിഡെസ്‌. (W.& A.) Bentv. - മീലിയേസി

Synonym : സാന്തോക്‌സൈലം കൊന്നാറോയിഡെസ്‌ വൈറ്റ്‌ & ആര്‍നോള്‍ഡ്‌ & ഹെയ്‌നിയ ട്രൈജുഗ റോക്‌സ്‌ബര്‍ഗ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : വലിയ ശ്വസനരന്ധ്രങ്ങളുള്ള, നരച്ച നിറത്തിലുള്ള പുറംതൊലി, വെട്ട്‌പാടിന്‌ പിങ്ക്‌ നിറമാണ്‌.
Branches and Branchlets : അരോമിലമായ, കോണുള്ള, ഇളം ഉപശാഖകളുടെ അകം പൊള്ളയാണ്‌.
Leaves : ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായടുക്കിയ, 35 സെ.മീ വീതം നീളമുള്ള ഇലകള്‍, അസമ പിച്ഛക, ബഹുപത്രങ്ങളാണ്‌; കീഴെ പത്രവൃന്തതല്‌പമുള്ളതും പത്രകങ്ങളുടെ സന്ധികളില്‍ വീര്‍ത്തിരിക്കുന്നതുമായ അരോമിലമായ മുഖ്യാക്ഷത്തിന്‌ 7 സെ.മീ മുതല്‍ 13 സെ.മീ വരെ നീളം; 4 ഓ 5 ഓ ജോഡി സമ്മുഖ പത്രകങ്ങളാണുള്ളത്‌, ചിലപ്പോള്‍ അറ്റത്ത്‌ ഒരെണ്ണം ഒറ്റയായുള്ള 6 ജോഡികളുണ്ടാകും; ചാലുള്ള പത്രകവൃന്തത്തിന്‌ 0.4 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രക ഫലകത്തിന്‌ 4.5 സെ.മീ മുതല്‍ 15 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും, ആകൃതി കുന്താകാരം തൊട്ട്‌ വീതികുറഞ്ഞ അണ്‌ഡാകാരം വരെയാണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം അസമമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, കീഴെ നീലരാശി കലര്‍ന്നതാണ്‌, മുഖ്യസിര മുകളില്‍ പരന്നതോ ചെറുതായി ഉയര്‍ന്നതോ ആണ്‌; 7 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വീതിയേറിയ ജാലിതമാണ്‌.
Inflorescence / Flower : വെളുത്ത പൂക്കള്‍, നീളമുള്ള പാനിക്കിള്‍ പൂങ്കുലകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുള്ള കായ, 1.9 സെ.മീ നീളമുള്ള, മൂക്കുമ്പോള്‍ ഓറഞ്ച്‌ ചുവപ്പ്‌ നിറത്തിലുള്ള, അറ്റം കൂര്‍ത്ത, ഗോളാകാരമോ ദീര്‍ഘഗോളാകാരമോ ആയ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

2000 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ, നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ നിത്യഹരിത വനങ്ങളുടെ വരെ അരികുകളിലും തുറസ്സുകളിലും വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമ ഘട്ടത്തില്‍-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Acta Bot. Neerl. 11: 13. 1962; Gamble, Fl. Madras 1: 183. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 91. 2004; Saldanha, Fl. Karnataka 2: 237. 1996.

Top of the Page