ഷെഫ്‌ളീറ റോസ്‌ട്രേറ്‌ (Wt.) Harms വറൈറ്റി റോസ്‌ട്രേറ്റ - അരാലിയേസി

Synonym : ഹെപ്‌റ്റാപ്ലൂറം റോസ്‌ട്രേറ്റം (വൈറ്റ്‌) ബെഡോം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങളായോ, ചിലപ്പോള്‍ മരങ്ങളിലോ പാറകളിലോ വളരുന്ന വന്‍വള്ളിയായോ വളരുന്നു.
Branches and Branchlets : ഉരുണ്ടതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : പത്രവൃന്ത തലപത്തോടുകൂടിയ, ഏകാന്തരമായി, സര്‍പ്പിളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന, അഗുല്യാകാര ബഹുപത്രങ്ങള്‍; മുഖ്യാക്ഷത്തിന്‌ 10 സെ.മീ മുതല്‍ 20 സെ.മീ വരെ നീളം, അനുപര്‍ണ്ണങ്ങള്‍ ഇലഞെട്ടിനോട്‌ ഒട്ടിനില്‍ക്കുന്നവയാണ്‌; പത്രകവൃന്തങ്ങള്‍ക്ക്‌ 0.5 സെ.മീ മുതല്‍ 2.5 സെ.മീ വരെ നീളം, പത്രവൃന്തവും പത്രകവൃന്തവും ഇളതായിരിക്കുമ്പോള്‍ തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതാണ്‌; 7 മുതല്‍ 11 വരെ പത്രകങ്ങള്‍, പത്രകഫലകത്തിന്‌ 5 സെ.മീ മുതല്‍ 12 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 8 സെ.മീ വരെ വീതിയുമാണ്‌, ആയത-കുന്താകൃതിയും, പത്രാഗ്രാം നിശിതവും, പത്രാധാരം വൃത്താകൃതിയിലുമാണ്‌, ഇളതായിരിക്കുമ്പോള്‍ തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതാണ്‌; മൂക്കുമ്പോള്‍ അരോമിലമാണ്‌, ചര്‍മ്മില പ്രകൃതം; 8 മുതല്‍ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിക തീര്‍ക്കുന്ന ത്രീതീയ ഞരമ്പുകള്‍.
Inflorescence / Flower : ഉച്ഛസ്ഥ പൂങ്കുലകള്‍; റസീമുകളായി അടുക്കിയിരിക്കുന്ന, 2 സെ.മീ മുതല്‍ 2.5 സെ.മീ വ്യാസമുളള ഛത്രമഞ്‌ജരിയാണ്‌.
Fruit and Seed : കായ ഡ്രൂപ്‌ ആണ്‌; പരന്ന വിത്തുകള്‍.

Ecology :

800 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍, ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായും, ഇടത്തരം ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളിലും വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും (കൊടക്‌ മേഖലകള്‍ക്കും ഷിമോഗ മേഖലക്കുമിടയില്‍) മാത്രം കാണുന്നു.

Literatures :

Engler & Prantl, Naturl. Pflanzenfam. 3 (8): 38. 1894; Gamble, Fl. Madras 1: 569. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 207. 2004.

Top of the Page