English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
| Branches and Branchlets : | ശ്വസനരന്ധ്രങ്ങളുളളതും, കനത്തില്‍ ഫള്‍വസ് രോമിലവുമായ ഉരുണ്ട ഉപശാഖകള്‍ |
| Leaves : | ലഘുവായ, ഇലകള്‍ ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായടുക്കിയതാണ്; ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, കനത്ത രോമിലമായ ഇലഞെട്ടിന് 2 സെ.മീ വരെ നീളം; പത്രഫലകത്തിന് 6.5 സെ.മീ തൊട്ട് 11.5 സെ.മീ വരെ നീളവും 3.5 സെ.മീ തൊട്ട് 5.8 സെ.മീ വരെ വീതിയും, ആകൃതി, സാധാരണയായി അപഅണ്ഡാകാരമോ ചിലപ്പോള്‍ ദീര്‍ഘവൃത്തീയ -അപകുന്താകൃതിയോ ആവാം, പത്രാഗ്രം ദീര്‍ഘമാണ്, പത്രാധാരം ആപ്പാകാരത്തിലാണ്, കീഴെ, ഇളതായിരിക്കുമ്പോഴെങ്കിലും, കനത്ത രോമിലമാണ്; മുഖ്യസിര മുകളില്‍ ചെറുതായി ഉയര്‍ന്നതാണ്; ഏതാണ്ട് 6 ജോഡി ദൃഢമായ, ദ്വിതീയ ഞരമ്പുകള്‍; വിദൂര പെര്‍കറന്റ് വിധത്തിലുളള ദൃഢമായ ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | കനത്ത രോമാവൃതമായ പൂങ്കുലകള്‍, നേര്‍ത്ത കക്ഷീയ പാനിക്കിളുകളാണ്. |
| Fruit and Seed : | ഒറ്റ വിത്തുളള കായ, 1 സെ.മീ കുറുകേയുളള, ഗോളാകാര ബെറിയാണ്. |