English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
| Branches and Branchlets : | അരോമിലമായ, ഉരുണ്ട ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത് കൂട്ടമായടുക്കിയ വിധത്തിലാണ്; ഇലഞെട്ടിന് 0.3 സെ.മീ തൊട്ട് 2 സെ.മീ വരെ നീളം; പത്രഫലകത്തിന് 7.5 സെ.മീ തൊട്ട് 20 സെ.മീ വരെ നീളവും 1.7 സെ.മീ തൊട്ട് 6.5 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്തീയ-കുന്താകൃതിയുമാണ്, പത്രാഗ്രം ദീര്‍ഘം തൊട്ട് വാലുളളതുവരെയാണ്, പത്രാധാരം വീതികുറഞ്ഞ് നേര്‍ത്തവസാനിക്കുന്നതാണ്, അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്; മുഖ്യസിര മുകളില്‍ അല്‍പ്പം ഉയര്‍ന്നതാണ്; 9 മുതല്‍ 13 വരെ ജോഡി, നേര്‍ത്ത, ദ്വിതീയ ഞരമ്പുകള്‍; ജാലിത പെര്‍കറന്റ് വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | 4 അറകളുളള കേസരങ്ങളുളളതും, കുര്‍ത്ത പരിദളമുളളതുമായ, സാധാരണയായി ദ്വിലിംഗികളും അപൂര്‍വ്വമായി ബഹുലിംഗികളുമായ പൂക്കള്‍, 10 സെ.മീ വരെ നീളമുളള കക്ഷീയമോ ഉപഉച്ഛസ്ഥമോ ആയ നേര്‍ത്ത പാനിക്കിള്‍ പൂങ്കുലകളാണ്. |
| Fruit and Seed : | ഒറ്റ വിത്തുളള കായ, 1.3 സെ.മീ നീളമുളള, കറുത്ത ദീര്‍ഘഗോളാകാര ബെറിയാണ്. |