ഓര്‍മോസിയ ട്രാവന്‍കോറിക്ക Bedd. - ഫാബേസി

Vernacular names : Tamil: കുനി, കുന്നി, മലൈമഞ്ചെടി, മലഞ്ചാടി, മലൈമഞ്ചാടി, കല്‍മാണിക്കംMalayalam: മലമഞ്ചാടി, മലൈ മഞ്ചാടി, മഞ്ചാടിಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ബെട്ട മഞ്ചാടി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന തവിട്ടു നിറത്തിലുള്ള പുറം തൊലി.
Branches and Branchlets : അരോമിലമായ, പരന്നതോ ഏതാണ്ട്‌ ഉരുണ്ടതോ ആയ ഉപശാഖകള്‍, ഇളംഭാഗങ്ങള്‍ ഫള്‍വസ്‌ രോമിലമാണ്‌.
Leaves : ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലുള്ള ഇലകള്‍, അസമപിച്ഛക ബഹുപത്രങ്ങളാണ്‌; അനുപത്രങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നവയാണ്‌ പത്രവൃന്ത തല്‌പത്തോടുകൂടിയ, ഇലഞെട്ടിന്‌ 2.5 സെ.മി മുതല്‍ 5.5 സെമി വരെ നീളം; മുഖ്യാക്ഷത്തിന്‌ 6 സെ.മി മുതല്‍ 11 സെ.മി (ചിലപ്പോള്‍ 25 സെ.മി) വരെ നീളം; ഉപസമ്മുഖമായിട്ടുള്ള 7 മുതല്‍ 9 വരെ പത്രങ്ങള്‍; പത്രഫലകത്തിന്‌ 4.5 സെ.മി മുതല്‍ 10 സെ.മി വരെ നീളവും 2 സെ.മി മുതല്‍ 3.5 സെ.മി വരെ വീതിയും, സാധാരണയായി ദീര്‍ഘവൃത്തീയ-കുന്താകൃതിയും ചിലപ്പോള്‍ അറ്റത്തുള്ള ഒരെണ്ണം വീതികുറഞ്ഞ അപ അണ്ഡാകാരവ്യമായിരിക്കും, പത്രാഗ്രം ദീര്‍ഘമോ ചിലപ്പോള്‍ വാലോടുകൂടിയ ദീര്‍ഘാഗ്രമോ ആണ്‌, ഇളം മരങ്ങളില്‍ ഇതിന്‌ മുനപ്പില്ലാത്ത അറ്റമായിരിക്കും, പത്രാധാരം നിശിതമാണ്‌, ഇളം മരങ്ങളില്‍ അരികുകള്‍ തരംഗിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ചാലുള്ളതും കീഴെ ദൃഢവുമാണ്‌; ഏതാണ്ട്‌ 7 ജോഡി നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍, ഇവ മൂത്ത പത്രകങ്ങളില്‍ മിക്കവാറും മുകളില്‍ മുദ്രിതമാണ്‌; ജാലിതമായിട്ടുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : ഇളം പിങ്ക്‌ നിറത്തിലുള്ള പൂക്കള്‍ കക്ഷ്യ റസീമുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : കടും ചുവപ്പ്‌ നിറത്തിലുള്ള ഒറ്റ വിത്തുള്ള കായ, കൊക്കോടുകൂടിയ, വീര്‍ത്ത, 12 സെ.മി നീളവും 6 സെ.മി വീതിയുമുള്ള ദീര്‍ഘഗോളാകാര പോഡ്‌ ആണ്‌.

Ecology :

സാധാരണയായി 800 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു, ചിലപ്പോള്‍ തെക്കന്‍ ഘാട്ടില്‍ 1200 മീറ്റര്‍ ഉയരമുള്ളയിടങ്ങളിലേക്ക്‌ വരെ വ്യാപിക്കാറുണ്ട്‌.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ അവിടവിടെയായും മധ്യസഹ്യാദ്രിയിലെ കൂര്‍ഗ്‌ മേഖലയില്‍ അപൂര്‍വ്വമായും കാണപ്പെടുന്നു.

Literatures :

Fl. Sylv. 45.1870; Gamble, Fl. Madras 1: 390. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 140. 2004; Saldanha, Fl. Karnataka 1: 480. 1996.

Top of the Page