English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍. |
| Trunk & Bark : | നന്നായി വിണ്ടുകീറിയ പുറംതൊലി; വെട്ട് പാടിന് പിങ്ക് കലര്‍ന്ന തവിട്ട് നിറം: |
| Branches and Branchlets : | ശാഖകള്‍ അരോമിലം, ഇളതായിരിക്കുമ്പോള്‍ ചെറുതായി രോമിലമായിരിക്കും. |
| Exudates : | പൊള്ളിക്കുന്ന സ്രവം നന്നേകുറവായിരിക്കും. |
| Leaves : | ഇലകള്‍ ലഘുവും സര്പ്പിളാകാരത്തില്, ഏകാന്തരക്രമത്തിലാണ് ഇലഞെട്ടിന് 0.3 മുതല്‍ 0.5 സെ.മീ. നീളം; പത്രഫലകത്തിന് 4 മുതല്‍ 11.5 സെ.മീ. വരെ നീളവും 1 മുതല്‍ 3 സെ.മീ. വരെ വീതിയും ദീര്‍ഘവൃത്തീയ-ആയതാകാരവുമാണ്. മുനപ്പില്ലാത്ത നിശിതാഗ്രത്തോടും നിശിത പത്രാധാരത്തോടും കൂടിയതാണ്; അരികുകള്‍ അവിഭജിതമാണ്, അരോമിലമായതും ചര്‍മ്മില പ്രകൃതത്തോട് കൂടിയതുമായ ഇതിന്റെ കീഴ്ഭാഗം വിളര്ത്തതാണ്; മുഖ്യസിര മുകളില്‍ ഏതാണ്ട് പരന്നിരിക്കുന്നു; 15 മുതല്‍ 25 ജോഡി ദ്വിതീയ ഞരമ്പുകള്‍, ഇവ ഇടത്തരം കോണ്‍ തീര്‍ക്കുന്നു. ത്രിതീയ ഞരമ്പുകള്‍ ലഘുവായി പെര്‍കറന്റ് ആണ്. |
| Inflorescence / Flower : | പൂങ്കുലകള്‍ രോമിലമായ പാനിക്കുകളാണ്; പൂക്കള്‍ ബഹുലിംഗികളും അവൃന്തവുമാണ്. |
| Fruit and Seed : | അഭ്രകം പരന്നതും ഒറ്റ വിത്തുള്ളതുമാണ്. |