നീയോലിറ്റ്‌സിയ സെയ്‌ലാനിക്ക (Nees) Merr. - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, ഇളം തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ നിറം.
Branches and Branchlets : അരോമിലമായ, ഏതാണ്ട്‌ ഉരുണ്ട, ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായടുക്കിയതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 1.2 സെ.മീ തൊട്ട്‌ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 3.5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരം തൊട്ട്‌ വീതികുറഞ്ഞ ദീര്‍ഘവൃത്താകാരം വരെയാണ്‌, പത്രാഗ്രം വീതികുറഞ്ഞ നിശിതാഗ്രം തൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നേര്‍ത്തവസാനിക്കുന്നതാണ്‌, കീഴെ നീലരാശി കലര്‍ന്നതാണ്‌, ഉപചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; ആധാരത്തിന്‌ തൊട്ട്‌ മുകളിലായി മൂന്നു ഞരമ്പുകളുളളതാണ്‌, ഏതാണ്ട്‌ 4 ജോഡി ദ്വിതീയ ഞരമ്പുകള്‍, ത്രിതീയ ഞരമ്പുകള്‍ വിദൂര ജാലിത-പെര്‍കറന്റ്‌ വിധത്തിലുളളതാണ്‌; മറ്റ്‌ ചെറുഞരമ്പുകള്‍ അടുത്ത ജാലിതമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ ഛത്രമഞ്‌ജരിക്കൂട്ടങ്ങളാണ്‌.
Fruit and Seed : ഒറ്റവിത്ത്‌ മാത്രമുളള കായ, അല്‍പ്പമാത്രം വികസിച്ച ദന്തിതമായ, ഫല പരിദളമുള്ള , ദീര്‍ഘഗോളാകാരം-ആയതാകാര ബെറിയാണ്‌.

Ecology :

1800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ സാധാരണയായി കീഴ്‌ത്തട്ട്‌ മരങ്ങള്‍ തൊട്ട്‌ ഉപമേലാപ്പ്‌ മരങ്ങള്‍ വരെയായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യാദ്രി തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

Literatures :

Gamble, Fl.Madras 1240: 1925; Gamble, Fl. Madras 2: 1239. 1993 (re. ed); Saldanha, Fl. Karnataka 1: 71. 1996.

Top of the Page