മിലിയുസ ഇന്‍ഡിക്ക ലെഷന്‍ Lesch. ex A. DC. - അനോനേസി

Synonym : മിലിയുസ മൊണ്ടാന ഗാര്‍ഡ്‌നര്‍ എക്‌സ്‌ ജെ. ഹൂക്കര്‍ & തോംസണ്‍. മിലിയുസ ഇന്‍ഡിക്ക ലെഷെന്‍ എക്‌സ്‌ ഡിസി വറൈറ്റി മൊണ്ടാന (ഗാര്‍ഡനര്‍ എക്‌സ്‌ ജെ.ഹൂക്കര്‍ & തോംസണ്‍) ജെ. ഹുക്കര്‍ & തോംസണ്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 7 മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടികള്‍ അല്ലെങ്കില്‍ ചെറുമരങ്ങള്‍.
Branches and Branchlets : ഇളം ഉപശാഖകള്‍ രോമിലമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്തു മാത്രമായടുക്കിയിരിക്കുന്നു; രോമിലമായ ഇലഞെട്ടുകള്‍ക്ക്‌ 0.1 മുതല്‍ 0.2 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 5 മുതല്‍ 7 സെ.മീ വരെ നീളവും 2 മുതല്‍ 2.7 സെ.മീ. വരെ വീതിയും, അണ്ഡാകാരം, മുകളില്‍ അരോമിലവും ഇളതായിരിക്കുമ്പോള്‍ കീഴെ രോമിലവുമാണ്‌, പത്രാഗ്രം നിശിതമോ മുനപ്പില്ലാത്തതോ ആണ്‌, പത്രാധാരം വൃത്താകാരത്തില്‍; ഉദ്ദേശം 12 ജോഡി അവ്യക്തമായ ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : സുഗന്ധമുള്ള, വെളുത്ത പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റക്കായുണ്ടാകുന്നു; പുഷ്‌പവൃന്തം അരോമിലം, 0.7 മുതല്‍ 1.5 വരെ സെ.മീ. നീളം.
Fruit and Seed : 2 വിത്തുള്ള, 0.7 മുതല്‍ 1.0 സെ.മീ. ഒരെ, കുറുകേയുള്ള, ചുവന്ന, അരോമിലമായ ഉപഗോളാകാര, സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു; ഞെട്ടിന്‌ ഏതാ്‌ 0.5 സെ.മീ. നീളം.

Ecology :

1400 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലും വരണ്ട നിത്യഹരിത വനങ്ങളിലും കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യ സഹ്യാദ്രിയിലും മാത്രം വളരുന്നു

Literatures :

Candole, Mem. Anon. 37. 1832; Gamble, Fl. Madras 1: 22. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 18. 2004; Cook, Fl. Bombay 1:15. 1902.

Top of the Page