മെമിസിലോണ്‍ വൈറ്റി Thw. - മെലാസ്റ്റോമറ്റേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 4 മീറ്റര്‍ ഉയരമുളള കുറ്റിച്ചെടികള്‍.
Branches and Branchlets : അരോമിലമായ, നേര്‍ത്ത ചതുഷ്‌ക്കോണുളള ചിറകുളള ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; അരോമിലമായ ഉപഅവൃന്ത (0.2 സെ.മീ നീളം) ഇലഞെട്ട്‌; പത്രഫലകത്തിന്‌ 6.5 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 5.7 സെ.മീ വരെ വീതിയും, ആകൃതി അണ്‌ഡാകാരംതൊട്ട്‌ അണ്‌ഡാകാര-ആയതാകാരം വരെയാകാം, മുനപ്പില്ലാത്ത നിശിതാഗ്രമാണ്‌, പത്രാധാരം വൃത്താകാരം തൊട്ട്‌ ഉപഹൃദയാകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : നീലപ്പൂക്കള്‍, കൂട്ടമായോ ഒറ്റക്കായോ, വളരെ കുറിയ തണ്ടുളള സൈമുകളില്‍, സാധാരണയായി പാര്‍ശ്വസ്ഥ മുഴപ്പുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുളള കായ, ഗോളാകാര ബെറിയാണ്‌.

Ecology :

700 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ അടിക്കാടായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ മുഖ്യമായും മധ്യസഹ്യാദ്രിയില്‍ വളരുന്നു.

Literatures :

Enum. Pl. Zeyl. 113. 1859; Cook, Fl. Bombay 1: 503. 1902.

Top of the Page