മെമിസിലോണ്‍ ടെര്‍മിനേല്‍ Dalz. - മെലാസ്റ്റോമറ്റേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 4 മീറ്റര്‍ ഉയരമുളള കുറ്റിച്ചെടികള്‍.
Trunk & Bark : നന്നായി വിണ്ടുകീറിയ, നരച്ച നിറത്തിലുളള പുറംതൊലി.
Branches and Branchlets : യുഗ്മശാഖിതമായി പടരുന്ന ശാഖകള്‍; അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; അരോമിലമായ അവൃന്തമോ ഉപഅവൃന്തമോ (ഏതാണ്ട്‌ 0.2 സെ.മീ നീളം) ആയ ഇലഞെട്ടുകള്‍; പത്രഫലകത്തിന്‌ 3.1 സെ.മീ മുതല്‍ 8.9 സെ.മീ വരെ നീളവും 1.1 സെ.മീ മുതല്‍ 3.2 സെ.മീ വരെ വീതിയും, ഉപകോണാകാര അഗ്രത്തോടുകൂടിയ അണ്‌ഡകാര-കുന്താകൃതിയുമാണ്‌, പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലമാണ്‌; മുഖ്യസിര ചെറുതായി ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌; ത്രിതീയ ഞരമ്പുകളും അപ്രസക്തമാണ്‌.
Inflorescence / Flower : നീലനിറത്തിലുളള പൂക്കള്‍; നീളമുളള പൂങ്കുലത്തണ്ടുളള (2 സെ.മീ നീളം), ഉപഉച്ഛസ്ഥവും കക്ഷീയവുമായ ഛത്രമജ്ഞരി പൂങ്കുലകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുളള കായ, 0.4 സെ.മീ മുതല്‍ 0.5 സെ.മീ വരെ വ്യാസമുളള ഗോളാകാര ബെറിയാണ്‌.

Ecology :

700 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍, അടിക്കാടായി, അവിടവിടെ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-മുഖ്യമായും മധ്യ സഹ്യാദ്രിയില്‍, കാണപ്പെടുന്നു, അഗസ്‌ത്യമലയില്‍ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

Literatures :

Hook. Kew Journ. 3: 121. 1851; Gamble, Fl. Madras 1: 505. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 182. 2004; Saldanha, Fl. Karnataka 2: 40. 1996.

Top of the Page