മെമിസിലോണ്‍ സുബ്രമണി Henry - മെലാസ്റ്റോമറ്റേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 4 മീറ്റര്‍ ഉയരമുളള വന്‍ കുറ്റിച്ചെടികള്‍.
Trunk & Bark : അടര്‍ന്നിളകുന്ന, ചാരനിറത്തിലുളള, പുറംതൊലി.
Branches and Branchlets : നേര്‍ത്ത ചിറകുകളുളള, കനത്തില്‍ ചതുഷ്‌ക്കോണമായിട്ടുളള, ദൃഢമായ, ഉപശാഖകള്‍.
Leaves : ലഘുവായ, ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; അരോമിലമായ, അവൃന്തമോ ഉപഅവൃന്തമോ ആയ (ഏതാണ്ട്‌ 0.2 സെ.മീ നീളം) ഇലഞെട്ട്‌; പത്രഫലകത്തിന്‌ 20 സെ.മീ മുതല്‍ 40 സെ.മീ വരെ നീളവും 6 സെ.മീ മുതല്‍ 14 സെ.മീ വരെ വീതിയും, ദീര്‍ഘാഗ്രത്തില്‍ അവസാനിക്കുന്ന നീളന്‍ കുന്താകൃതിയാണ്‌, പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌, അരികുകള്‍ അവിഭജിതമാണ്‌, കനത്ത ചര്‍മ്മിലമാണ്‌; മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; അന്തര്‍ സീമാന്ത സിരകളുമായി ചേരുന്ന, ദൃഢമായ, ഏതാണ്ട്‌ 24 ജോഡി, സമാന്തരമായ ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വീതിയേറിയ ജാലിതമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, കക്ഷങ്ങളിലുണ്ടാകുന്ന, തണ്ടുളള, വിടര്‍ന്ന ഛത്രമഞ്‌ജരി സൈമുകളാണ്‌; ചതുഷ്‌ക്കോണത്തിലുളള, ദൃഢമായ പൂങ്കുലഞെട്ടിന്‌ 6 സെ.മീ മുതല്‍ 12 സെ.മീ വരെ നീളം; ധാരാളമായുണ്ടാകുന്ന പൂക്കള്‍ക്ക്‌ നീലകലര്‍ന്ന വയലറ്റ്‌ നിറമാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, ബാഹ്യദളത്തിന്റെ പാദത്താല്‍ അലംകൃതമായ, 0.8 സെ.മീ മുതല്‍ 12 സെ.മീ വരെ വ്യാസമുളള, മൂക്കുമ്പോള്‍ ഇരുണ്ട ഊതനിറത്തിലുളള, ഗോളാകാര ബെറിയാണ്‌.

Ecology :

700 മീറ്ററിനും 1100 മീറ്ററിനുമിടയില്‍, ഇടത്തരം ഉയരമുളള നിത്യഹരിത വനങ്ങളില്‍, അടിക്കാടായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-അഗസ്‌ത്യമലയിലെ കണ്ണിക്കട്ടിയിലും വാളൈയാറിലും പ്രാദേശികമായി കാണാം.

Status :

വംശനാശഭീഷണിയുളളത്‌ (ഐ. യു. സി. എന്‍, 2000).

Literatures :

J. Bombay Nat. Hist. Soc. 77: 492. 1980; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 182. 2004.

Top of the Page