മെയ്‌റ്റെനിയസ്‌സ്‌ റോതിയാന (Walp.) Ramam. - സെലാസ്‌ട്രേസി

Synonym : ജിംനോസ്‌പോറിയ റോതിയാന വൈറ്റ്‌ & ആര്‍നോള്‍ഡ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വലിയ കുറ്റിച്ചെടിയോ ചെറുമരങ്ങളോ.
Branches and Branchlets : ഉപശാഖകള്‍ ഉരുതും, അരോമിലവും.
Leaves : ഏകാന്തരമായി, വര്‍ത്തുള ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; അനുപര്‍ണ്ണങ്ങള്‍ ത്രികോണാകാരത്തിലുള്ളത്‌, വേഗം കൊഴിഞ്ഞ്‌ വീഴുന്നതും; ഇലഞെട്ടിന്‌ 0.9 സെ. മീ. മുതല്‍ 1.3 സെ.മീ വരെ നീളം, ചാലോട്‌ കൂടിയതും, അരോമിലവും; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 4 സെ.മീ. മുതല്‍ 7 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരം മുതല്‍ അപഅണ്ഡകാരം വരെയും, ചെറു വാലോട്‌ കൂടിയതോ കൂര്‍ത്തതോ ആയ പത്രാഗ്രം, ആപ്പാകാരത്തിലുള്ളതോ അകവളവുള്ള അരികോടും സാവധാനം നേര്‍ത്തവസാനിക്കുന്നതുമായ പത്രാധാരം ആയ പത്രാധാരം, ദന്തിതമോ ദന്തുരമോ ആയ അരികുകള്‍, ചര്‍മ്മില പ്രകൃതം, അരോമിലം, 5 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കൊഴിഞ്ഞ ഇലകളുടെ കക്ഷങ്ങളില്‍, ചെറിയ തുകളിലായി കൂട്ടമായുാകുന്ന പൂക്കള്‍.
Fruit and Seed : കായ 3 വാല്‍വുകളുള്ള കാപ്‌സ്യൂള്‍ ആണ്‌; അരില്ലോടുകൂടിയ 6 വിത്തുകള്‍.

Ecology :

1000 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ, മാറ്റിമറിക്കപ്പെട്ട, നിത്യഹരിത വനങ്ങളിലോ അര്‍ദ്ധനിത്യഹരിതവനങ്ങളിലോ അടിത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - മദ്ധ്യസഹ്യാദ്രിയിലും മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും മാത്രം വളരുന്നു.

Literatures :

Indian For. 103(6): 387. 1977; Saldanha, Fl. Karnataka 2: 97. 1996; Cook, Fl. Bombay 1: 232. 1902.

Top of the Page