English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 12 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍. |
| Trunk & Bark : | ശ്വസനരന്ധ്രങ്ങളുള്ള, തവിട്ട് നിറത്തിലുള്ള പുറം തൊലി; വെട്ടുപാടിന് ക്രീം നിറം. |
| Branches and Branchlets : | കരുവാളിച്ച നക്ഷത്രാകാര രോമിലമായ, പരന്ന ഇളം ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ് വീഴുന്നവയാണ്; ചാലുള്ള, രണ്ടറ്റവും വീര്‍ത്ത, നക്ഷത്രാകാര രോമിലമായ, ഉരുണ്ട ഇലഞെട്ടിന് 3 സെ.മീ. മുതല്‍ 12.5 സെ.മീ. വരെ നീളം; പത്രഫലകത്തിന് 8 സെ.മീ. മുതല്‍ 25 സെ.മീ വരെ നീളവും 6.5 സെ.മീ. മുതല്‍ 20 സെ.മീ. വരെ വീതിയും, ആകൃതി വീതിയേറിയ അണ്‌ഡാകാരം തൊട്ട് വൃത്താകാരം വരെയാകാം, പത്രാഗ്രം നിശിതാഗ്രം തൊട്ട് ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം പെല്‍ട്ടേറ്റോ ഉപപെല്‍ട്ടേറ്റോ ആവാം, സാധാരണയായി അവിഭജിതം ഇളതായിരിക്കുമ്പോള്‍ ത്രികര്‍ണ്ണിതമാണ്, ചര്‍മ്മില പ്രകൃതം, കീഴെ കനത്തില്‍ വെളുത്ത നക്ഷത്രാകാര രോമിലമാണ്; പത്രാധാരത്തില്‍ 3 മുതല്‍ 5 വരെ ഞരമ്പുകളുണ്ട്; ത്രിതീയ ഞരമ്പുകള്‍ തിരശ്ചീന-പെര്‍കറന്റ് വിധത്തിലാണ്. |
| Inflorescence / Flower : | എകലിംഗികളായ പൂക്കള്‍ നക്ഷത്രാകാരരോമിലമായ കക്ഷീയമോ ഉച്ഛസ്ഥമോ ആയ പാനിക്കിളുകളിലുണ്ടാകുന്നു; ഡയീഷ്യസാണ്. |
| Fruit and Seed : | 6 വീതം വിത്തുകളുളള കായ, മൃദുവായ വൂളന്‍ മുള്ളുകള്‍ നിറഞ്ഞ ഗോളാകാര കാപ്‌സ്യൂള്‍ ആണ്. |