മല്ലോട്ടസ്‌ അട്രോവൈറന്‍സ്‌ Muell.-Arg. - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തില്‍ അസമ ജോഡികളായി കാണുന്നു; ചാലുളള ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 14.5 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തംതൊട്ട്‌ അപഅണ്‌ഡാകാരം വരെയാകാം, പത്രാഗ്രം നിശിതം തൊട്ട്‌ ചെറുദീര്‍ഘാഗ്രമോ ആവാം, പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതമോ വിദൂരമായി ദന്തിതമോ ആണ്‌, അരോമിലം, കീഴെ കൊഴുത്ത മഞ്ഞസ്രവമുളള ഗ്രന്ഥികള്‍ കനത്തില്‍ നിറഞ്ഞതാണ്‌; കീഴെയുളള ജോഡികള്‍ ചെറുതും സമ്മുഖവുമായ, 7 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; പൂങ്കുലകള്‍ 10 സെ.മീ വരെ നീളമുളള നേര്‍ത്ത റസീമുകളാണ്‌, പൂഞെട്ടുകള്‍ക്ക്‌ 0.5 സെ.മീ നീളം.
Fruit and Seed : ഓരോ ഭാഗത്തും ഓരോ വിത്തുവീതമുളള, ഗ്രന്ഥികളുളള മിനുസമാര്‍ന്ന, കായ 2 ഭാഗങ്ങളുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ അരുവികള്‍ക്കരികിലായും പുഴകള്‍ക്കരികിലെ നിത്യഹരിതവനങ്ങളിലും സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌. തെക്കും വടക്കും മലബാര്‍ തീരമേഖലയില്‍ കാണപ്പെടുന്നു.

Status :

വംശനാശഭീഷണിയുളളത്‌ (ഐ.യു.സി.എന്‍, 2000).

Literatures :

Linnaea 34: 195. 1865; Gamble, Fl. Madras 2: 1322. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 423. 2004.

Top of the Page