മകരങ്ക ഇന്‍ഡിക്ക Wt. - യൂഫോര്‍ബിയേസി

Vernacular names : Tamil: വട്ടക്കണ്ണി, വട്ടത്താമരൈ, വട്ടുത്താമരൈ.Malayalam: ഇപ്പില, വട്ട, വട്ടക്കണ്ണി.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ബെട്ടഡാവരെ, മകരാണ്ട മര.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 16 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമുളള ചാരനിറത്തിലുളള പുറംതൊലി.
Branches and Branchlets : നീലരാശികലര്‍ന്ന ചാര നിറത്തിലുളള നനുത്ത രോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയതാണ്‌; വലിയ അനുപര്‍ണ്ണങ്ങള്‍ നേരത്തേ കൊഴിഞ്ഞ്‌ പോകുന്നതാണ്‌, ഇലഞെട്ടിന്‌ 5 സെ.മീ മുതല്‍ 31 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 13.5 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും 10.5 സെ.മീ മുതല്‍ 18.5 സെ.മീ വരെ വീതിയും, പെല്‍ട്ടേറ്റുമാണ്‌, ആകൃതി വൃത്താകാരം-അണ്‌ഡാകാരം, ദീര്‍ഘപത്രാഗ്രം, പത്രാധാരം വൃത്താകാരത്തിലാണ്‌, ഉപചര്‍മ്മില പ്രകൃതം, കീഴെ കരുവാളിച്ച നിറത്തിലുളള, നനുത്ത രോമിലവും കൊഴുത്ത സ്രവമുളള മഞ്ഞ ഗ്രന്ഥികള്‍ നിറഞ്ഞതുമാണ്‌; മധ്യത്തില്‍ നിന്ന്‌ പുറത്തേക്ക്‌ പ്രസരിക്കുന്ന 8 ഓ 9 ഓ ഞരമ്പുകളുണ്ട്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; പൂങ്കുലകള്‍ വളഞ്ഞുപുളഞ്ഞ തണ്ടുകളുളള പാനിക്കിളുകളാണ്‌, രേഖീയ സഹപത്രങ്ങള്‍ വലിയ, പരന്ന ഗ്രന്ഥിയുളള അംഗത്തോടു കൂടിയതാണ്‌; ആണ്‍പുക്കള്‍ ഓരോ സഹപത്രത്തിലും ഓരോ കൂട്ടമായി ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ ഏതാനും എണ്ണം ഓരോ സഹപത്രത്തിലുമുണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുമാത്രമുളള കായ ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

900 മീറ്ററിനും 2000 മീറ്ററിനുമിടയില്‍ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളിലെ തുറസ്സുകളില്‍ സൂര്യ സ്‌നേഹിയായി വളരുന്നു. വളരുന്നു.

Distribution :

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Wight, Ic. 1883. 1852; Gamble, Fl. Madras 2: 1326. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 421. 2004; Saldanha, Fl. Karnataka 2: 150. 1996.

Top of the Page