ലിറ്റ്‌സിയ ഘാട്ടിക്ക Sald. - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 6 മീറ്ററ്‌ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, തവിട്ട്‌ നിറത്തിലുളള പുറംതൊലി.
Branches and Branchlets : കനത്തില്‍ ചാര നിറത്തിലുളള രോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ ഉപവെര്‍ട്ടിസില്ലേറ്റുമാണ്‌; കനത്തില്‍ രോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഇലഞെട്ടിന്‌ 1 സെ.മീ തൊട്ട്‌ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9 സെ.മീ തൊട്ട്‌ 34 സെ.മീ വരെ നീളവും 6 സെ.മീ തൊട്ട്‌ 13 സെ.മീ വരെ വീതിയും, അപ്‌ണ്‍#ാകാരവുമാണ്‌, പത്രാഗ്രം പെട്ടന്നവസാനിക്കുന്ന ദീര്‍ഘാഗ്രമാണ്‌, പത്രാധാരം ആഷാകാരത്തിലാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌പോലത്തെ പ്രകൃതം, കീഴെ നനുത്ത രോമിലമാണ്‌, മുകളില്‍ മുഖ്യസിരയൊഴികെ അരോമിലമാണ്‌, 9 മുതല്‍ 14 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വിദൂര പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പരിദളഭാഗങ്ങളുളള 4 ഓ 5 ഓ പൂക്കളുളള കനത്തില്‍ രോമിലമായ സഹപത്രങ്ങളുളള ഛത്രമഞ്‌ജരികള്‍ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുളള കായ വീര്‍ക്കാത്ത പരിദള കര്‍ണ്ണങ്ങളുളള, 1 സെ.മീ കുറുകേയുളള ഗോളാകാര ബെറിയാണ്‌.

Ecology :

1000 മീറ്റര്‍വരെ ഉടരമുളളയിടങ്ങളിലെ അലോസരപ്പെട്ട നിത്യഹരിത വനങ്ങളിലോ അര്‍ദ്ധ നിത്യഹരിത വനങ്ങളിലോ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌. തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അപൂര്‍വ്വമായി വളരുന്നു.

Literatures :

Saldanha, Fl. Karantaka 1: 67. 1984; Gamble, Fl. Madras 2: 1235. 1993 (re. ed).

Top of the Page