ഹിഡ്‌നോകാര്‍പസ്‌ പെന്റാണ്ട്ര (Buch.-Ham.) Oken - ഫ്‌ളക്കോര്‍ഷ്യേസി

Synonym : ഹിഡ്‌നോകാര്‍പസ്‌ ലോറിഫോളിയസ്‌ (ഡെന്‍സ്‌ററഡ്‌) സ്ലീമ്മെര്‍

Vernacular names : Tamil: മരവെട്ടി, മരവട്ടൈ, മരോട്ടിMalayalam: കൊടി, മരവട്ടി, മരോട്ടി, നീര്‍വട്ട, നീര്‍വെട്ടിಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ചല്‍മോഗ്ര യെന്നെ മര, മിരോല്‍ഹാകൈ, സുര്‍തി, സ്വുരന്തി, തൊരട്ടി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : വിണ്ടുകീറിയ, തവിട്ടുനിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : ചെറുതായി നനുത്തരോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയവിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; നനുത്ത രോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന, 0.7 സെ.മീ മുതല്‍ 2.2 സെ.മീ വരെ നീളമുളള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 23 സെ.മീ വരെ നീളവും 3.5 സെ.മീ മുതല്‍ 10 സെ.മീ വരെ വീതിയും, സാധാരണയായി ആയതാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ-ആയതാകാരംവരെയുമാകാം, പത്രാഗ്രം വാലുളള - ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതമോ ആപ്പാകാരത്തിലോ ആണ്‌, ദന്തിതമായ അരികുകള്‍, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മുഖ്യസിര; പത്രാഗ്രത്തോടടുത്ത്‌ ചരിഞ്ഞ്‌ ആരോഹണക്രമത്തിലുളള 5 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; തിരശ്ചീനമായി അടുത്ത പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : വെളുത്ത ദളങ്ങളുളള, പൂക്കള്‍ ഒറ്റയായോ, രോമിലമായ കുറിയ കക്ഷ്യ സെമുകളിലോ ഉണ്ടാകുന്നു.
Fruit and Seed : ധാരാളം വിത്തുകളുളള കായ, ഇളതായിരിക്കുമ്പോള്‍ കറുത്തതും സാധാരണയായി തവിട്ട്‌ രോമിലവുമായ, 6 സെ.മീ (10 സെ.മീ വരെ) കുറുകേയുളള അറ്റത്തൊരു മുനപ്പുളള മരംപോലുളള ഗോളാകാര ബെറിയാണ്‌.

Ecology :

സാധാരണയായി 1000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലും ചിലപ്പോള്‍ 1700 മീറ്റര്‍ വരെയും, ഉയരമുളളയിടങ്ങളിലെ, ആര്‍ദ്ര നിത്യഹരിത വനങ്ങളിലും അരുവികള്‍ക്കരികിലും കീഴ്‌ത്തട്ട്‌ മരങ്ങളായി സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരെ സാധാരണമാണ്‌.

Literatures :

Bull. Bot. Sur. India 14: 183. 1972; Gamble, Fl. Madras 1: 52. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 33. 2004; Saldanha, Fl. Karnataka 1: 272. 1996.

Top of the Page