ഹോപിയ ഇറോസ (Bedd.) van Sloot. - ഡിപ്‌റ്റെറോകാര്‍പേസി

Synonym : ബലനോകാര്‍പസ്‌ ഇറോസ ബെഡോം.

Vernacular names : Tamil: കരുന്‍കൊങ്ങ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : എതാണ്ട്‌ 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍
Trunk & Bark : പുറംതൊലി മിനുസമാര്‍ന്നതും, നേര്‍ത്തതുമാണ്‌.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍, ശാഖകളും ചെറുതായി രോമിലമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായാണ്‌; ഇലഞെട്ടുകള്‍ ദൃഢവും, ഏതാണ്ട്‌ 0.5 സെ.മീ നീളമുളളതുമാണ്‌; പത്രഫലകത്തിന്‌ 10 സെ.മീ മുതല്‍ 25 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയുമാണ്‌, ആകൃതി ദീര്‍ഘവൃത്താകാര-ആയതാകാരം മുതല്‍, ആയത-കുന്താകാരം വരെയുമാണ്‌, പത്രാഗ്രം നിശിതവും, പത്രാധാരം വൃത്താകാരത്തിലോ ഉപഹൃദയാകാരത്തിലോ ആണ്‌, അരികുകള്‍ അവിഭജിതമാണ്‌, അരോമിലം; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 12 മുതല്‍ 14 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, ത്രിതീയ ഞരമ്പുകള്‍ ലഘുവായി ജാലിത-പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : കക്ഷീയ കൂട്ടങ്ങളായുണ്ടാകുന്ന പൂങ്കുലകള്‍ പാനിക്കിളുകളാണ്‌.
Fruit and Seed : 2.5 സെ.മീ നീളവും 1.5 സെ.മീ വീതിയുമുളള, അപഅണ്‌ഡാകാരമോ ആയതാകാരമോ ഉളള, അറ്റത്തൊരു ചെറുമുനപ്പോടുകൂടിയ കായ നട്ട്‌ ആണ്‌; കായുടെ വിദളങ്ങള്‍ മരംപോലുളളതും അറ്റം വെട്ടിമുറിച്ചതുപോലെയുമാണ്‌.

Ecology :

700 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍, സാധാരണയായി അരുവികള്‍ക്കരികിലായി, വളരുന്ന ഉപമേലാപ്പ്‌ മരങ്ങളാണിവ.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌ - തുടര്‍ച്ചയില്ലാതെകാണപ്പെടുന്നു. തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലകളിലും പടിഞ്ഞാറന്‍ ആനമലയിലും കാണപ്പെടുന്നു, പിന്നെ മധ്യസഹ്യദ്രിയിലെ വയനാട്‌ഘട്ടിലും.

Literatures :

Reinwardtia 3: 318. 1956; Gamble, Fl. Madras 1: 84. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 44. 2004.

Top of the Page