English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 3 മുതല്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടികളോ ചെറുമരങ്ങളോ. |
| Branches and Branchlets : | ചെറുതായി രോമിലമായ ഇളം ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; ചാലോട് കൂടിയ, 1 മുതല്‍ 1.3 സെ.മി വരെ നീളമുള്ള ഇലഞെട്ട്; പത്രഫലകത്തിന് 10 മുതല്‍ 24 സെ.മി വരെ നീളവും (ചിലപ്പോള്‍ 35 സെ.മി വരെ) 3 മുതല്‍ 6 സെ.മി വരെ വീതിയും ആകൃതി ദീര്‍ഘായതാകാരം മുതല്‍ ദീര്‍ഘായത-കുന്താകാരം വരെ, അഗ്രം ചെറുവാലോട് കൂടിയതും, ആധാരം സാവധാനത്തില്‍ നേര്‍ത്തവസാനിക്കുന്നതും; ദൃഢമായതും, മുകള്‍ഭാഗത്ത് വ്യക്തമായിക്കാണുന്നതും, അരികുകള്‍ക്കടുത്ത് കമാനം തീര്‍ക്കുന്നതുമായ 13 മുതല്‍ 16 ജോഡി വരെ ദ്വിതീയ ഞരമ്പുകള്‍; ക്രമരഹിതമായ ജാലിക തീര്‍ക്കുന്നതുമായ ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | പൂക്കള്‍ കക്ഷങ്ങളിലോ, മൂത്ത മരത്തടിയിലെ ചെറുമുഴപ്പുകളിലോ ഒറ്റക്കായി ഉാകുന്നു, മഞ്ഞകലര്‍ന്ന പച്ചനിറം, ഉദ്ദേശം 1.5 സെ.മി നീളം; പുഷ്‌പവൃന്തങ്ങള്‍ക്ക് ഏതാ് 5 മീറ്റര്‍ നീളം. |
| Fruit and Seed : | ഒറ്റവിത്തുള്ളതും, ചെറിയ ഞെട്ടോടുകൂടിയ, 1.2 മുതല്‍ 1.5 സെ.മി വരെ നീളമുള്ളതും, അറ്റത്തൊരു മുനപ്പോടുകൂടിയതുമായ, ദീര്‍ഘഗോളാകാരമോ ദീര്‍ഘായതാകാരമോ ആയ സരസഫലങ്ങള്‍ കൂട്ടമായുാകുന്നു. |