ഗോണിയോതലാമസ്‌ ത്വയിറ്റെസി J. Hk. &Thoms. - അനോനോസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുള്ള ചെറുമരങ്ങള്‍.
Branches and Branchlets : ഉരു, ഉപഅരോമിലമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്തു മാത്രമായി അടുക്കിയിരിക്കുന്നു; 0.8 മുതല്‍ 1 സെ.മി വരെ നീളമുള്ള, ഉരുണ്ട ഇലഞെട്ട്‌, ഇതിന്റെ കീഴറ്റം കര്‍ണ്ണിതമാണ്‌, അരോമിലവും; പത്രഫലകത്തിന്‌ 10 മുതല്‍ 15 സെ.മീ നീളവും 4 മുതല്‍ 5.5 സെ.മീ വീതിയും, ദീര്‍ഘാതാകാരം മുതല്‍ വീതികുറഞ്ഞ ദീര്‍ഘവൃത്താകാര-ദീര്‍ഘായതാകാരമോ ആണിതിന്‌, മുനപ്പില്ലാത്ത വാലോടുകൂടിയ ദീര്‍ഘാഗ്രം, പത്രാധാരം നിശിതമോ സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആണ്‌, കടലാസ്‌ പോലുള്ള പ്രകൃതം, അരോമിലമായ പത്രഫലകം; ദൃഢമായ മുഖ്യസിര കീഴ്‌ഭാഗത്ത്‌ ഏറെ വ്യക്തമാണ; 10 മുതല്‍ 12 ജോഡി ദ്വിതീയ ഞരമ്പുകള്‍; നന്നേ നേര്‍ത്ത ത്രിതീയ ഞരമ്പുകള്‍ ക്രമരഹിതമായ ജാലിക തീര്‍ക്കുന്നു.
Inflorescence / Flower : അരോമിലമായ, 1.5 മുതല്‍ 2 സെ.മീ നീളമുള്ള പുഷ്‌പവൃന്തം.
Fruit and Seed : ഞെട്ടില്ലാത്തതോ ചെറു ഞെട്ടോടു കൂടിയതോ ആയ ഒറ്റവിത്തുള്ള സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

800 മുതല്‍ 1200 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി (4-ാം തട്ട്‌) വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും (തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലകളില്‍ മാത്രം) ശ്രീലങ്കയിലും മാത്രം വളരുന്നു.

Literatures :

Hooker and Thomson, Fl. Ind. 106. 1872; Gamble, Fl. Madras 1: 19. 1997 (re. ed); Mohanan and Sivadasan, Fl. Agasthymala 54. 2002; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 17. 2004.

Top of the Page