ഗ്ലൂട്ട ട്രാവന്‍കോറിക്ക Bedd. - അനാകാര്‍ഡിയേസി

Vernacular names : Malayalam: തൊടപ്പായി, ചെന്തുരുണി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 35 മീറ്ററോളം ഉയരത്തില്‍ വളരുന്ന വന്‍ മരങ്ങള്‍.
Trunk & Bark : അവിടവിടെ ശലക്കങ്ങള്‍ ഇളകിപ്പോയതിന്റെ അടയാളത്തോടുകൂടിയ മിനുസമാര്‍ന്ന പുറംതൊലി.
Branches and Branchlets : ശാഖകള്‍ `ഒബ്രിവില്ലെ മാതൃക'യില്‍ ക്രമീകരിച്ചിരിക്കുന്നതാണ്‌, ഉപശാഖകള്‍ ഉറച്ചതും അരോമിലവുമാണ്‌.
Exudates : സ്രവം വെളുത്തതാണ്‌, ഏറെയില്ല.
Leaves : ഇലകള്‍ ലഘുവായതും, ഏകാന്തര ക്രമത്തില്‍ വര്‍ത്തുളമായി, ശാഖകളുടെ അറ്റത്തായി കേന്ദ്രീകരിച്ചിരിക്കുന്നതുമാണ്‌; 0.5 സെ.മീ. നീളമുള്ള, അരോമിലവും ഉറച്ചതുമായ ഇലഞെട്ടിന്‌, കുറുകേയുള്ള ഛേദത്തില്‍ ഒരു വശം പരന്നതും മറുവശം ഉരുണ്ടിരിക്കുന്നതുമായ ആകൃതിയോടുകൂടിയതുമാണ്‌; പത്രഫലകത്തിന്‌ 6.5 മുതല്‍ 19 സെ.മീ നീളവും 1.8 മുതല്‍ 7 സെ.മീ വീതിയുള്ളതും, അപകുന്താകാരമോ കോരികയുടെ രൂപത്തോടു കൂടിയതാണ്‌, പത്രാഗ്രം ഉപകോണാഗ്രമോ വൃത്താകാരമോ ആണ്‌ (ഇളം മരങ്ങളില്‍ ലഘുവായ ദീര്‍ഘാഗ്രത്തോടുകൂടിയതാണ്‌), പത്രാധാരം ആപ്പിന്റെ ആകൃതിയില്‍ നേര്‍ത്ത്‌ വന്ന്‌ തണ്ടിനെ പൊതിഞ്ഞിരിക്കുന്നതുമാണ്‌. അരികുകള്‍ അവിഭജിതമാണ്‌, ചര്‍മില പ്രകൃതവും അരോമിലവുമാണ്‌; മുഖ്യസിര മുകളില്‍ പരന്നാണിരിക്കുന്നത്‌; 12 മുതല്‍ 18 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ പെര്‍കറന്റ്‌ ജാലിതമോ വീതിയേറിയ ജാലികാ സിരാവിന്യാസത്തോടു്‌കൂടിയതോ ആണ്‌.
Inflorescence / Flower : രോമിലമായ പൂങ്കുലകള്‍ 8 മുതല്‍ 10 വരെ സെ.മീ. നീളമുള്ള, കക്ഷീയമോ ഉച്ഛരസ്ഥമോ ആയ പാനിക്കള്‍ ആണ്‌; പൂക്കള്‍ വെളുത്തതും ദ്വിലിംഗവുമാണ്‌.
Fruit and Seed : 3.8 സെ.മീ. കുറുകേ വരുന്ന, ഉരുണ്ട ഫലം ഉറപ്പേറിയതും ഒറ്റ വിത്തോടു കൂടിയതുമായ അഭ്രകം (ഡ്രൂപ്പ്‌) ആണ്‌.

Ecology :

ഇടത്തരം ഉയരത്തി (600 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍)ലുള്ള പ്രദേശങ്ങളിലെ ആര്‍ദ്ര-നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളാണിവ.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യം (തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യ മലനിരകളില്‍ മാത്രം വളരുന്നു).

Status :

വംശനാശ ഭീഷണി കുറച്ചു മാത്രം (ഐ. യു. സി. എന്‍., 2000)

Literatures :

Beddome, Fl. Sylv. 1: 60. 1870; Gamble, Fl. Madras 1: 261. 1997 (re. ed); Mohanan and Sivadasan, Fl. Agasthymala 179. 2002; Mohanan and Henry Fl. Thiruvananthapuram 128. 1994.

Top of the Page