ഗാര്‍സിനിയ ടാല്‍ബോട്ടി Raiz. & Sant. - ക്ലൂസിയേസി

Synonym : ഗാര്‍സിനിയ മലബാറിക്ക ടാല്‍ബോട്ട്‌ & ഗാര്‍സിനിയ ഓവാലിഫോളിയ ജെ. ഹൂക്കര്‍ വറൈറ്റി മക്രാന്ത ജെ. ഹൂക്കര്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : മഞ്ഞയോ തവിട്ടോ നിറത്തിലുള്ള പുറംതൊലി; വെട്ടുപാടിന്‌ ക്രീം നിറമാണ്‌.
Branches and Branchlets : അരോമിലമോ ചിലപ്പോള്‍ ചെറുരോമങ്ങളോടുകൂടിയതുമായ, കോണോടുകൂടിയ ഉപശാഖകള്‍
Exudates : ക്രീം നിറത്തിലുള്ള സമൃദ്ധമായ സ്രവം.
Leaves : സമ്മുഖ ഡേക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞ്ഞെട്ടിന്‌ 0.6 സെ.മി മുതല്‍ 2.1 സെ.മി വരെ, മുകളില്‍ പരന്നും കീഴെ ഉരുുമിരിക്കുന്ന ഘടനയോ, മുകളില്‍ ചാലോടുകൂടിയതോ, തിരശ്ചീനമായ തുരുമ്പന്‍ രോമങ്ങളുള്ളതും, കീഴറ്റം ചെറുതായി പോളയോടുകൂടിയതാണ്‌, അരോമിലം; പത്രഫലകത്തിന്‌ 7 സെ.മി മുതല്‍ 15 സെ.മി വരെ നീളവും 3 സെ.മി മുതല്‍ 7.5 സെ.മി വരെ വീതിയും, ആകൃതിദീര്‍ഘ വൃത്താകാരം തൊട്ട്‌്‌ വീതികുറഞ്ഞ ദീര്‍ഘവൃത്താകാരമോ, വീതി കുറഞ്ഞ അണ്‌ഡാകാരമോ ആണ്‌, പത്രാഗ്രം സാധാരണയായി വൃത്താകാരത്തിലാണ്‌, ചിലപ്പോള്‍ നിശിതാഗ്രം, പത്രാധാരം വൃത്താകാരത്തിലോ ചെറുതായി നേര്‍ത്തവസാനിക്കുന്നതോ ആണ്‌, അരികുകള്‍ പിന്നാക്കം മടങ്ങിയത്‌ ആണ്‌, ചര്‍മ്മില പ്രകൃതം; അരികുകള്‍ക്കടുത്ത്‌ വളഞ്ഞ്‌ നില്‍ക്കുന്ന, ഏതാ്‌ സമാന്തരമായി പോകുന്ന ദ്വിതിയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌; സ്രവക്കുഴലുകള്‍ കീഴ്‌ഭാഗത്ത്‌ ഏറെ വ്യക്തമാണ്‌.
Inflorescence / Flower : ആണ്‍-പെണ്‍ പൂക്കള്‍ വ്യത്യസ്‌ത മരങ്ങളിലുാകുന്നു; ആണ്‍ പൂക്കളും പെണ്‍പൂക്കളും ചെറുപൂങ്കുലത്തുകളില്‍ കക്ഷങ്ങളില്‍ ഉാകുന്നു.
Fruit and Seed : കായ 5 സെ.മി കുറുകേയുള്ള, ഗോളാകാര, ബെറിയാണ്‌; 1 മുതല്‍ 4 വരെ വിത്തുകള്‍.

Ecology :

800 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുള്ളിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്ക്‌, മദ്ധ്യസഹ്യാദ്രിയിലും മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും മാത്രം.

Literatures :

Rec. Bot. Surv. India (ed.2). 16: 14. 1960; Gamble, Fl. Madras 1: 74. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 41. 2004; Saldanha, Fl. Karnataka 1: 207. 1996.

Top of the Page