ഗാര്‍സിനിയ ഗമ്മി-ഗുട്ട (L.) Robs. - ക്ലൂസിയേസി

Synonym : കാമ്പോജിയ ഗമി-ഗുട്ടാ ലിന്നേയസ്‌; ഗാര്‍സിനിയ കാമ്പോജിയ (ഗേര്‍ട്ടനര്‍). ഡെസര്‍.

Vernacular names : Malayalam: ഗോരക്കപുളി, പിനാര്‍, കൊടമ്പുളി, കുടപ്പുളി, മരപ്പുളി, പെരുംപുളി, പിനംപുളി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളോടുകൂടിയ, ചുവപ്പ്‌ കലര്‍ന്ന തവിട്ടുനിറത്തിലുള്ള പുറംതൊലി; വെട്ടുപാടിന്‌ ചുവപ്പ്‌ നിറം.
Branches and Branchlets : തൂങ്ങിക്കിടക്കുന്ന ശാഖകള്‍; ഇളംശാഖകള്‍ ഏതാ്‌ ഉരുതും, അരോമിലവും .
Exudates : നന്നായി ഊറുന്ന മഞ്ഞ സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 5 സെ.മി മുതല്‍ 1.6 സെ.മി വരെ നീളവും, മുകള്‍ഭാഗം പരന്നും കീഴ്‌ഭാഗം ഉരുുമിരിക്കുന്ന ഘടനയോ മുകളില്‍ ചാലോട്‌ കൂടിയതോ, കീഴറ്റം ചെറുതായി പോളയോടുകൂടിയതാണ്‌; പത്രഫലകത്തിന്‌ 5 സെ.മി മുതല്‍ 13 സെ.മി വരെ നീളവും 2 സെ.മി മുതല്‍ 6 സെ.മി വരെ വീതിയും; ആകൃതി വീതി കുറഞ്ഞ ദീര്‍ഘവൃത്തമോ അപകുന്തകാരമോ അപഅണ്‌ഡാകാരമോ ആയി പലവിധത്തില്‍, പത്ര3ഗ്രം സാധാരണയായി നിശിതമാണ്‌. ചിലപ്പോള്‍ ഉപകോണാകാരത്തില്‍ ആണ്‌, പത്രാധാരം ആപാകാരം തൊട്ട്‌ നേര്‍ത്തവസാനിക്കുന്നതോ ആവാം, ചര്‍മ്മിലമോ ഉപചര്‍മ്മിലമോ ആയ പ്രകൃതം; ദ്വിതിയ ഞരമ്പുകള്‍ ഇരുഭാഗത്തും അത്ര വ്യക്തമല്ല; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തം.
Inflorescence / Flower : ബഹുലിംഗികളായ പൂക്കള്‍, കക്ഷീയമോ ഉച്ഛ്‌സ്ഥമോ ആയ കൂട്ടങ്ങളിലുാകുന്നു; ബാഹ്യദളത്തിന്‌ ക്രീം നിറം; ദളങ്ങള്‍ക്ക്‌ പിങ്ക്‌ നിറം.
Fruit and Seed : കായ 5 സെ.മി വരെ വ്യാസമുള്ളതും, 6 തൊട്ട്‌ 8 വരെ ചാലോടുകൂടിയതുമായ, ഗോളാകാര ബെറി ആണ്‌; ധാരാളം വിത്തുകള്‍.

Ecology :

1800 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ സാധാരണ കീഴ്‌ത്തട്ട്‌ മരമാണിത്‌.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും എല്ലായിടത്തും കാണപ്പെടുന്നു.

Literatures :

Brittonia 20: 103. 1968; Gamble, Fl. Madras 1: 73. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 40. 2004; Saldanha, Fl. Karnataka 1: 205. 1996; Cook, Fl. Bombay 1: 77. 1902.

Top of the Page