ഡ്രൈപെറ്റസ്‌ വൈറ്റി. (J. Hk.) Pax & Hoffm. - യൂഫോര്‍ബിയേസി

Synonym : ഹെമിസൈക്ലിയ വൈറ്റി ജെ.ഡി. ഹൂക്കര്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടുകളുടെ രണ്ടു ഭാഗത്തുമാത്രമായടുക്കിയ വിധത്തിലാണ്‌; അരോമിലമായ ഇലഞെട്ടിന്‌ 0.2 സെ.മീ. മുതല്‍ 0.6 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 4 സെ.മീ. മുതല്‍ 9 സെ.മീ. വരെ നീളവും 1.5 സെ.മീ. മുതല്‍ 3.5 സെ.മീ. വരെ വീതിയും ദീര്‍ഘവൃത്താകാരവുമാണ്‌, ദീര്‍ഘ പത്രാഗ്രം, പത്രാധാരം അസമമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, അരോമിലമാണ്‌, ഉണങ്ങുമ്പോള്‍ ഇളം പച്ച നിറം തൊട്ട്‌ തവിട്ട്‌ നിറം വരെയാകാം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; അഡ്‌മീഡിയലി റാമിഫൈഡ്‌ ആയ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍ പൂക്കള്‍ കക്ഷീയ കൂട്ടങ്ങളായുണ്ടാകുന്നു; പെണ്‍പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുള്ള കായ 1.7 സെ.മീ. തൊട്ട്‌ 2 സെ.മീ. വരെ നീളവും 1.5 സെ.മീ. വീതിയുമുള്ള, മിനുസമാര്‍ന്ന, അരോമില, അണ്‌ഡാകാരം തൊട്ട്‌ ദീര്‍ഘഗോളാകാരം വരെയാകാവുന്ന ഡ്രൂപ്പ്‌ ആണ്‌.

Ecology :

900 മീറ്ററിനും 1500 മീറ്ററിനും ഇടയില്‍ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-ആനമലയിലും തെക്കന്‍ നീലഗിരിയിലും വളരുന്നു.

Literatures :

Engler, Pflanzenr. 81: 273. 1922; Gamble, Fl. Madras 2: 1300. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 416. 2004.

Top of the Page