ഡയോസ്‌പൈറോസ്‌ നില്‍ഗെരെന്‍സിസ്‌ (Wt.) Kosterm. - എബണേസി

Synonym : മാബ നീല്‍ഗെരെന്‍സിസ്‌ വൈറ്റ്‌ & ഡയോസ്‌പൈറോസ്‌ ഫെറിയ (വില്‍ഡെനോവ്‌) ബക്‌. വറൈറ്റി നീല്‍ഗെരെന്‍സിസ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : പുറംതൊലിക്ക്‌ കറുത്തനിറം; വെട്ട്‌പാടിന്‌ ഇളം തവിട്ട്‌ നിറം.
Branches and Branchlets : ഇളംഉപശാഖകള്‍, ഉരുണ്ടതും, രോമിലവുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയവിധത്തിലാണ്‌; 0.5 സെ.മീ വരെ നീളമുളള ഇലഞെട്ടിന്‌ ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ആകൃതിയാണ്‌; പത്രഫലകത്തിന്‌ 4.5 സെ.മീ മുതല്‍ 8.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 3.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തം തൊട്ട്‌ ദീര്‍ഘവൃത്തീയ - കുന്താകൃതിയോ ആണ്‌, കടലാസ്‌പോലത്തെ പ്രകൃതം, മുനപ്പില്ലാത്ത നിശിതാഗ്രവും, പത്രാധാരം നിശിതമാണ്‌, അരോമിലം; മുഖ്യസിര ചാലോട്‌ കൂടിയതാണ്‌; ഏതാണ്ട്‌ 11 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വളരെ അടുത്ത ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍പൂക്കള്‍ കക്ഷ്യ സൈമുകളില്‍ ഉണ്ടാകുന്നു; രോമിലമായ ക്രീംനിറത്തിലുളള ദളങ്ങളുളള പെണ്‍പൂക്കള്‍, കക്ഷങ്ങളില്‍ ഒറ്റയായുണ്ടാകുന്നു.
Fruit and Seed : 1 മുതല്‍ 3 വരെ വിത്തുകളുളള, കായ ഒട്ടിനില്‍ക്കുന്ന ബാഹ്യദളത്തോടുകൂടി ബെറിയാണ്‌.

Ecology :

1800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ വരണ്ട നിത്യഹരിതവനങ്ങളില്‍ വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപില്‍ മാത്രം വളരുന്നു പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയുടെ ഭാഗത്തും നീലഗിരിയുടെ കിഴക്കന്‍ ഭാഗങ്ങളിലും മാത്രം.

Literatures :

Sri Lanka J. Sci. Biol. Sci. 12 (2): 106. 1977; Gamble, Fl. Madras 2: 768. 1997 (re. ed).

Top of the Page