ഡയോസ്‌പൈറോസ്‌ ഹുമിലിസ്‌ Bourd. - എബണേസി

Vernacular names : Malayalam: മെരുവലംEnglish: എബണി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Literatures

Botanical descriptions :

Habit : 10 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ചെറുകഷണങ്ങളായി ഇളകിയടര്‍ന്നുപോകുന്ന, നരച്ച കറുത്ത നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ മുഷിഞ്ഞ ചുവപ്പ്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും ലഘുരോമിലവുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; ലഘുരോമിലവും, ഉരുണ്ടതുമായ ഇലഞെട്ടിന്‌ 0.2 മുതല്‍ 0.4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 4 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയും സാധാരണയായി ദീര്‍ഘവൃത്താകാരമോ ദീര്‍ഘവൃത്തീയ - അണ്‌ഡാകാരമോ ആണ്‌, മുനപ്പില്ലാത്ത ദീര്‍ഘാഗ്രവും, പത്രധാരം നിശിതംതൊട്ട്‌ വൃത്താകാരം വരെയാകാം, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, മുകളില്‍ അരോമിലവും, കീഴെ മുഖ്യസിരയില്‍ കനത്ത രോമിലമാണ്‌; മുഖ്യസിര മുകളില്‍ ചാലോട്‌ കൂടിയതാണ്‌; നേര്‍ത്ത 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രീതീയ ഞരമ്പുകള്‍ നേര്‍ത്തതും, ലഘുവായി പെര്‍കറന്റുമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ ചെറുമുഴപ്പുകളിലെ സൈമുകളായി ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്കായി, കക്ഷ്യങ്ങളിലുണ്ടാകുന്നു. കായ 1.5 സെ.മീ കുറുകേയുളള ആയതാകാരമോ ഗോളാകാരമോ ആയ ബെറിയാണ്‌; കായോട്‌ ഒട്ടിനില്‍ക്കുന്ന ബാഹ്യദളങ്ങള്‍ വികസിച്ചതല്ല; വിത്തുകള്‍ 2 മുതല്‍ 4 എണ്ണം വരെ.
Fruit and Seed : 400 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ ഉടരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Ecology :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌ - അഗസ്‌ത്യമലകളില്‍ മാത്രം കാണപ്പെടുന്നു.

Literatures :

J. Bombay Nat. Hist. Soc.12: 352. t. 4. 1899; Gamble, Fl. Madras 2: 773. 1997(re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 271. 2004.

Top of the Page