ഡയോസ്‌പൈറോസ്‌ ബാര്‍ബെറി Ramas. - എബണേസി

Vernacular names : Tamil: കരിന്തവരൈ, കരിന്താളി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : കുത്തനെയുളള വിളളലുകളോട്‌കൂടിയ, കറുത്ത പുറംതൊലി
Branches and Branchlets : ഇളം ഉപശാഖകള്‍ ഉരുണ്ടതും അടക്കിയ രോമിലവുമാണ്‌, മൂത്തവ അരോമിലമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയിരിക്കുന്നു; ചാലോട്‌ കൂടിയ ഇലഞെട്ടിന്‌ 0.6 സെ.മീ മുതല്‍ 0.9 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 8 സെ.മീ വരെ നീളവും 1.3 സെ.മീ മുതല്‍ 2.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയ - കുന്താകൃതിയുമാണ്‌, പത്രാഗ്രം നിശിതമോ മുനപ്പിലാത്ത ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം നിശിതമോ സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആണ്‌, ചര്‍മ്മില പ്രകൃതം; മുഖ്യസിര പരന്നതാണ്‌; ആരോഹണക്രമത്തിലുളള 6 ജോഡി ദ്വിതീയ ഞരമ്പുകള്‍, കീഴറ്റത്തെ ജോഡികള്‍ അടുത്താണ്‌; ത്രിതീയ ഞരമ്പുകള്‍ പ്രകടമായി ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; അവൃന്തമായ ആണ്‍പൂക്കള്‍ കുറിയ പൂങ്കുലത്തണ്ടില്‍ കക്ഷങ്ങളിലുണ്ടാകുന്നു; വലിയ, മടങ്ങിയ, തുകല്‍പോലുളള പത്രസമാനമായ ബാഹ്യദളങ്ങളോടുകൂടിയ പെണ്‍പൂക്കള്‍ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : 4 വിത്തുകളുള്ള കായ, കറുത്ത രോമങ്ങള്‍ നിറഞ്ഞ, ഏതാണ്‌ 4 സെ.മീ കുറുകേയുളള, ഗോളാകാരബെറിയാണ്‌. ആയതാകാരത്തില്‍, പരന്നിരിക്കുന്നു.

Ecology :

700 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലകളില്‍ മാത്രം കാണപ്പെടുന്നു.

Literatures :

J. Asiat. Soc. Bengal 10: 47.t. 34. 1914; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 50. 2005; Gamble, Fl. Madras 2: 774. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 269. 2004.

Top of the Page